ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എട്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സീസണിലെ സൺറൈസേഴ്‌സിന്റെ ആദ്യ മത്സരമാണ്. ഇരു ടീമുകളും ആദ്യ മത്സരം തോൽക്കുകയായിരുന്നു.
പുതിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിൽ, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) നാല് റൺസിൻ്റെ തോൽവി നേരിടുകയായിരുന്നു ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ്.
മുംബൈയാകട്ടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് (ജിടി) ആറ് റൺസിന് തോറ്റത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 9 റൺസിന്റെ തോൽവിയായിരുന്നു പാണ്ട്യയും കൂട്ടരും നേരിട്ടത്.
മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ക്ളാസനിൽ തന്നെയാണ് സൺറൈസേഴ്സിന്റെ വലിയൊരു പ്രതീക്ഷയും. നടരാജനും, മാർക്കണ്ഡേയ്ക്കും ആദ്യ മത്സരത്തിൽ വിക്കറ്റ് നേടാനായി. എന്നാൽ കോടികൾ മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിൻസിൽ നിന്നും മികച്ച പ്രകടനം പുറത്തു വരേണ്ടതുണ്ട്.
മറുവശത്തു ബുമ്രയും ജറാൾഡ് കോറ്റ്സെയും പിയുഷ് ചൗളയും അടങ്ങുന്ന ബാറ്റിംഗ് നിരയും രോഹിത്, പാണ്ട്യ, ബ്രെവിസ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ഒരുപോലെ ശക്തം.
കണക്കുകളിൽ മുംബൈയും മുൻതൂക്കം. ഐപിഎല്ലിൽ എസ്ആർഎച്ചും എംഐയും 21 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ 21 മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഒമ്പതെണ്ണം ജയിച്ചപ്പോൾ മുംബൈ 12 തവണ ജയിച്ചു.