റെക്കോർഡ് നിരക്കിൽ നിന്നും 80 രൂപ അകലത്തിൽ സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ യഥാക്രമം 6,170 രൂപയിലും പവന് 49,360 രൂപയിലും ആണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,135 രൂപയിലും പവന് 49,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. 80 രൂപയ്ക്ക് മുകളിൽ വരും ദിവസങ്ങളിൽ വില ഉയർന്നാൽ വീണ്ടും റെക്കോർഡ് നിരക്കിലേക്ക് സംസ്ഥാനത്തെ സ്വർണവില എത്തും. മാർച്ച് 1 ന് രേഖപ്പെടുത്തിയ പവന് ഗ്രാമിന് 5790 രൂപയും പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച് 21 നാണ് സ്വർണവില കേരളത്തിന്റെ ചരിത്രത്തിലെ സർവകാല ഉയരമായ ഗ്രാമിന് 6180 രൂപയിലേക്കും പവന്, 49440 രൂപയിലേക്കും ഉയർന്നത്.
രാജ്യാന്തര വിപണിയിൽ ചൈനീസ് വനിതകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്ക് സ്വർണം ലക്ഷ്യം വയ്ക്കുന്നതും നിലവിലെ സ്വർണവില കൂടാൻ ഒരു കാരണമായി സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.