തിരുവനന്തപുരം:സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് വീണു ഗൃഹനാഥന് ദാരുണാന്ത്യം.ബാലരാമപുരത്താണ് ദാരുണാന്ത്യം സംഭവിച്ചത്.സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നുവീഴുകയായിരുന്നു.
കുഴിക്കുള്ളിൽ വീണ സെബാസ്റ്റ്യന്റെ നെഞ്ചിൽ പൊട്ടിയ സ്ലാബ് പതിക്കുകയായിരുന്നു.ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ. നെയ്യാറ്റിൻകരയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.