പത്തനംതിട്ട: പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. തോന്നല്ലൂര്‍ ഉളമയില്‍ യഹിയയുടെ ഭാര്യ സീനയ്ക്കാണ്(46) കുത്തേറ്റത്. നെഞ്ചിലും വയറിലുമായി മൂന്ന് കുത്തേറ്റ ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സീനയുടെ ഇളയ മകളുടെ ഭര്‍ത്താവായ അഞ്ചല്‍ തടിക്കാട് പെരണ്ടമണ്‍ വയലരികില്‍ ഷമീര്‍ ഖാനാണ് ആക്രമണം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടി. ഷമീറിന്റെ ബാഗില്‍നിന്ന് കത്തിയും എയര്‍ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.
സീനയുടെ മകള്‍, ഷമീര്‍ ഖാനില്‍ നിന്നു വിവാഹമോചനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം.