Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കേജ്‌രിവാളിന് ജയിലിരുന്ന് ഭരിക്കാം; തടസം ഭരണഘടനയല്ല; വെല്ലുവിളികളെപ്പറ്റി വിദഗ്ധർ

ആർ. രാഹുൽ by ആർ. രാഹുൽ
Mar 29, 2024, 09:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാദ മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇത്തരത്തിൽ ഉത്തരവിറക്കുന്നതും സർക്കാരിനെ ജയിലിൽ കിടന്ന് നയിക്കുന്നതുമായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാൾ. അദ്ദേഹം ജയിലിരുന്നു ഭരണം നയിക്കുന്നതിൽ ഇടപെടാനാകില്ലെന്ന് ഡൽഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അരവിന്ദ് കേജ്‌രിവാളിന് ജയിലിരുന്ന് ഭരണം നടത്തുന്നതിന് നിലവിൽ ഭരണഘടനാപരമായ തടസം ഒന്നുമില്ലെന്ന് നിയമ വിദഗ്ധരും മുൻ ന്യായാധിപൻമാരും ചൂണ്ടിക്കാട്ടുന്നു.മദ്യനയ കേസിൽ അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും അറസ്റ്റിന് പിന്നാലെ രാജിവച്ചിരുന്നു.എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഡൽഹി മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

ALSO READ: എങ്ങനെ പ്രതിയായി; തന്നെ കുടുക്കിയാളെ വെളിപ്പെടുത്തി കേജ്‌രിവാള്‍

അദ്ദേഹം ജയിലിൽ നിന്നും രണ്ട് ഉത്തരവുകൾ നൽകിയതിന് പിന്നാലെ കേജ്‌രിവാൾ ജയിലിൽ നിന്നും സർക്കാരിനെ നയിക്കുമെന്ന് തന്നെയാണ് ആംആദ്മി കേന്ദ്രങ്ങളും ആവർത്തിക്കുന്നത്. അതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിലും അതിൻ്റെ പ്രായോഗികതയെപ്പറ്റിയാണ് നിലവിൽ സംശയങ്ങൾ ഉയരുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിന് ശേഷവും മുഖ്യമന്ത്രിയായി തുടരുന്നതിന്  ഭരണഘടനാപരമായ തടസമില്ലെന്നും അതിൻ്റെ പ്രായോഗികതയാണ് അദ്ദേഹത്തിന് വെല്ലുവിളിയാകുന്നതെന്നുംമുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറയുന്നു.

പിഡിടി ആചാരി

പ്രായോഗികമായി അരവിന്ദ് കേജ്‌രിവാളിന് എങ്ങനെ ജയിലിൽ നിന്ന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാനാകും? ഒരു മുഖ്യമന്ത്രി മന്ത്രിസഭാ യോഗങ്ങളിൽ അധ്യക്ഷത വഹിക്കണം, ഫയലുകളിൽ തീരുമാനങ്ങൾ എടുക്കണം, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അദ്ദേഹം ചീഫ് സെക്രട്ടറിയും മറ്റ് സെക്രട്ടറിമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കേണ്ടതുണ്ട് . ഇതിനെല്ലാം ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണ്.

ജയിലിനുള്ളിൽ രഹസ്യസ്വഭാവമുള്ള മന്ത്രിസഭാ യോഗങ്ങൾ നിങ്ങൾ എങ്ങനെ നടത്തും? അരവിന്ദ് കേജ്‌രിവാളിന് എങ്ങനെ ജയിലിൽ യോഗങ്ങളുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാൻ കഴിയും? ജയിൽ അധികൃതർക്ക് കേജ്‌രിവാളിന് ഭരണനിർവഹണത്തിനായി ഓഫീസ് സൗകര്യങ്ങൾ ഒരുക്കാം. എന്നാൽ അക്കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ആചാരി ചൂണ്ടിക്കാട്ടുന്നു.

ReadAlso:

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

മോദി വിദ്യാർഥികളോട് മാപ്പ് പറയണം; കഴിഞ്ഞ 10 വർഷത്തിനിടെ ചോർന്നത് 152 ചോദ്യപേപ്പർ, രാഹുൽ ഗാന്ധി

അജയ് രസ്തോഗി

മുഖ്യമന്ത്രിയെന്ന നിലയിൽ കേജ്‌രിവാളിന് പ്രവർത്തിക്കാൻ അവകാശമുള്ളതിനാൽ അതിന് അവസരമൊരുക്കാൻ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി അജയ് രസ്തോഗി പറയുന്നു. പ്രായോഗികമായ പ്രശ്നങ്ങളാണ് അതിനു തടസം. ഭരണഘടനാപരമായ തടസമില്ലെങ്കിലും പൊതു ധാർമ്മികതയുടെ അടിസ്ഥാനത്തിൽ കേജ്‌രിവാൾ രാജിവയ്ക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ജയിലിൽ കിടന്ന് സർക്കാരിനെ നയിക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന പറയുന്നത്. ഇത് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയെയും നിലനിർത്തുന്നു.

ALSO READ: മദ്യനയക്കേസ് കെട്ടുകഥ?;അഴിഞ്ഞ് വീഴാൻ പോയത് ഇഡിയുടേയും മോദിയുടേയും മുഖംമൂടിയും ഉടുതുണിയും; കേജരിവാളിൻ്റെ അറസ്റ്റ് വൈകിയിരുന്നെങ്കിൽ കഥ മാറിയേനെ……

ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും സക്‌സേനയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇന്നലെ ഡൽഹി കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് കേജ്‌രിവാൾ പറഞ്ഞത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാകുമെന്ന് ആം ആദ്മി മന്ത്രി അതിഷി മർലേനയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിഷി മർലേന

“രാജ്യത്തെ നിയമം വളരെ വ്യക്തമാണ് – മറ്റൊരു മാർഗവുമില്ലാത്തപ്പോൾ മാത്രമേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയൂ.രാഷ്ട്രപതി ഭരണവുമായി ബന്ധടെ ആർട്ടിക്കിൾ 356 ഒന്നിലധികം തവണ സുപ്രീം കോടതിയിൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.സംസ്ഥാന ഭരണനിർവ്വഹണത്തിന് മറ്റ് വഴികളൊന്നും അവശേഷിക്കുന്നില്ലെങ്കിൽ മാത്രമേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയൂ എന്ന് കോടതി ആവർത്തിച്ച് വിധിച്ചിട്ടുണ്ടെന്നാണ് അതിഷി ചൂണ്ടിക്കാട്ടിയത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അരങ്ങേറിയത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാകുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അതിഷി വ്യക്തമാക്കിയത്.

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകൾ എങ്ങനെ?

ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം, ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തിൻ്റെ പേരിൽ ഏത് സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയും. എന്നാൽ ദേശീയ തലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് ആർട്ടിക്കിൾ 239എഎ പ്രകാരം പ്രത്യേക പദവിയാണുള്ളത്.പിഡിടി ആചാരി പറയുന്നതനുസരിച്ച് ആർട്ടിക്കിൾ 239 എഎ ആർട്ടിക്കിൾ 356 ൽ നിന്ന് വ്യത്യസ്തമാണ്.

അരവിന്ദ് കേജ്‌രിവാൾ

ഇവിടെ രാഷ്ട്രപതിക്ക് എങ്ങനെ ഇടപെടാമെന്നും അദ്ദേഹം വിശദമാക്കി.ഡൽഹി രാഷ്ട്രപതിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തിലുള്ള ഒരു കേന്ദ്രഭരണ പ്രദേശമായതിനാൽ രാഷ്ട്രപതിക്ക് 239എബി പ്രകാരം തീരുമാനമെടുക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതാണ് ആർട്ടിക്കിൾ 239 എഎ യെ ആർട്ടിക്കിൾ 356 ൽ നിന്ന് അല്പം വ്യത്യസ്തമാക്കുന്നത്.അവിടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയം സംഭവിച്ചാൽ രാഷ്ട്രപതിക്ക് 239 എബി പ്രകാരം ഇടപെടാം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഷ്ട്രപതിയുടേതായിരിക്കുമെന്നും ആചാരി ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഷ്ട്രപതിയുടെ ഏത് തീരുമാനവും കോടതിക്ക് പുനഃപരിശോധിക്കാനാവുമെന്നും അദ്ദേഹം പറയുന്നു.

ALSO READ: മദ്യനയക്കേസ് കെട്ടുകഥ?;അഴിഞ്ഞ് വീഴാൻ പോയത് ഇഡിയുടേയും മോദിയുടേയും മുഖംമൂടിയും ഉടുതുണിയും; കേജരിവാളിൻ്റെ അറസ്റ്റ് വൈകിയിരുന്നെങ്കിൽ കഥ മാറിയേനെ……

Tags: ENFORCEMENT DIRECTORATE-EDARAVIND KEJRIVALDELHI LIQUOR POLICY CASEVK SAKSENA

Latest News

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies