ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം.സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുദിവസം മാത്രം നിൽക്കെയാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്നത്.ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം.വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്.ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.
ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്ഷന് നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
Read also :അനധികൃത ക്വാറിയിൽ വൻ സ്ഫോടകശേഖരം: 4 പേർ കസ്റ്റഡിയിൽ