തിരുവനന്തപുരം:മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണവില പലതവണ ഉയർന്നു,മാസം അവസാനമായതോടെ പവന് അമ്പതിനായിരത്തിന് മുകളിൽ എത്തിനിൽക്കുകയാണ്.എന്നാല്‍ ഇന്ന് ഇതാ റെക്കോർഡ് നിരക്കിലും അല്‍പം ആശ്വാസം നല്‍കികൊണ്ട് സ്വർണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 50200 രൂപയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 50400 രൂപയെന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണം. 200 രൂപ കുറഞ്ഞെങ്കിലും അമ്പതിനായിരത്തിന് മുകളിലാണ് വില എന്നത് ആശങ്ക തന്നെയാണ്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 6275 ലേക്ക് എത്തി. 6300 രൂപയായിരുന്നു ഗ്രാമിന്റെ ഇന്നലത്തെ വില.
ഇന്നലെയായിരുന്നു സ്വർണ വില ആദ്യമായി 50000 ത്തിന് മുകളിലേക്ക് എത്തിയത്. വെള്ളിയാഴ്ച മാത്രം പവന് വർധിച്ചത് 1040 രൂപ. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54000 എന്നതിലേക്ക് സ്വർണ വിലയെത്തി. കേരളത്തില്‍ ഇത് ആദ്യമായിട്ടായിരുന്നു സ്വർണ വില പവന് അമ്പതിനായിരം കടന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലെ മാത്രം സ്വർണ വില വർധനവ് 1400 രൂപയായിരുന്നു.
അമേരിക്ക സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകള്‍ശക്തമായതോടെയാണ് സ്വർണ വില വർധിക്കാന്‍ തുടങ്ങിയത്. ഡോളറിന്‍റെ മൂല്യവും അമേരിക്കന്‍സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്. ഈ സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇതാണ് പൊടുന്നനേയുള്ള വർധനവിന്റെ പ്രധാന കാരണം.
ഒരു പവന്‍ സ്വർണത്തിന് 46320 രൂപ എന്ന നിരക്കിലായിരുന്നു മെയ് മാസത്തിലെ സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. പിന്നീട് പടിപടിയായി സ്വർണ വില ഉയരുകയായിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും കൂടിയ നിരക്കും തമ്മിലുള്ളത് 4080 രൂപയുടെ വ്യത്യാസമാണ്.
നിലവില്‍ രാജ്യാന്തര വിപണയില്‍ സ്വര്‍ണവില ഔണ്‍സിന് 2,232 ഡോളറെന്ന റെക്കോഡ് നിലയില്‍ തുടരുകയാണ്. സമീപഭാവിയില്‍ വില 2,150-2,250 ഡോളര്‍ നിരക്കില്‍ തുടരാനാണ് സാദ്ധ്യതയെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലെ കേരളത്തിലെ നിരക്ക് 49,000-51,000 രൂപയില്‍ തുടർന്നേക്കും.
Read also :സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിലേക്ക് : പവന് 1040 രൂപ വർധിച്ച് 50400 ആയി