ന്യൂഡല്‍ഹി: ഗവർണർമാർക്കെതിതിരെ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.ഗവര്‍ണര്‍മാര്‍ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. ബില്ലുകള്‍ പാസാക്കുന്നതിലെ വീഴ്ചകളോ അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നടപടികളോ കാരണം സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്നത് ഇന്ന് തുടർക്കഥയായിരുക്കുകയാണെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഹൈദരാബാദിൽ നടന്ന നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻഎഎൽഎസ്എആർ) യൂണിവേഴ്സിറ്റി ഓഫ് ലോയാണ് കോൺക്ലേവിലാലാണ് സുപ്രീംകോടതിയിലെ വനിതാ ജഡ്ജിൻ്റെ പരാമർശം. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ലപ്രവണതയല്ല. ഗവര്‍ണര്‍ പദവി എന്നാണ് അതിനെ വിളിക്കുന്നതെങ്കിലും അത് ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. അങ്ങിനെ വന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാമെന്നും ജസ്റ്റിസ് നാഗ രത്ന പറഞ്ഞു.
ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് തികച്ചും ലജ്ജാകരമാണെന്നും ഭരണഘടനയനുസരിച്ച് അവരുടെ ചുമത കലകൾ ചെയ്യണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചതായും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. രാജ്യത്തിൻ്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്താൻ സുപ്രീം കോടതി പരിശ്രമിക്കുകയാണെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
സുപ്രധാനവും ദീർഘകാലമായി കെട്ടിക്കിടക്കുന്നതുമായ കേസുകളിൽ വേഗത്തിൽ തീർപ്പാക്കാൻ ഭരണഘടനാ ബെഞ്ചുകളെ ചുമതലപ്പെടുത്തിയതിന് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ അവർ പ്രശംസിച്ചു .
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് പുറമെ തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെയും അതത് സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിന് നാഗരത്നയുടെ പ്രതികരണമെന്നും സജീവമാണ്.