ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാലുമരണം; നിരവധിപേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാലുമരണം. നിരവധിപേര്‍ക്ക് പരുക്ക്, വീടുകള്‍ തകര്‍ന്നു. ജല്‍പായ്ഗുരിയിലാണ് ചുഴലിക്കാറ്റ് രൂക്ഷമായത്. ബംഗാളിലും അസമിലും മണിപ്പുരിലും കനത്ത മഴ തുടരുന്നു.

അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ടായിരുന്നു.