കേരളത്തിൽ കടലാക്രമണം രൂക്ഷം; തീരങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. ഇതിനു പിന്നാലെ ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടത്തും 100 മീറ്ററോളും കടൽ കയറി.

തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ, ശംഖുംമുഖം. കഠിനകുളം, എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. കടലേറ്റത്തെ തുടർന്ന് തീരങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Latest News