ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന യുവതിക്ക് വിമര്‍ശനവും ലൈംഗിക തൊഴിലാളിയെന്ന് ആക്ഷേപവും: എല്ലാം സഹിച്ചവള്‍ സ്‌കൂള്‍ നടത്തി

വിദ്യാഭ്യാസം എന്നത് അറിവു നേടാനാണ്. എന്നാല്‍, ലൈംഗിക വിദ്യാഭ്യാസമെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ലൈംഗിക വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. എങ്കിലും പൊതു സമൂഹത്തില്‍ വെറുക്കപ്പെട്ട കനിപോലെ കാണുകയും, എന്നാല്‍, ലൈംഗികതയെ ജീവിതത്തിന്റെ മറ്റെല്ലാം സുഖങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിക്കുന്നവരുമാണ് മനുഷ്യര്‍.

ലോകത്തെവിടെയും മാര്‍ക്കറ്റുള്ള ഒന്നുമാണ് ലൈംഗികത. ഏതു കാലത്തും, ഏതു പ്രായത്തിലും ലൈംഗികത ആവശ്യപ്പെടുന്നവരാണ് മനുഷ്യര്‍. മൃഗങ്ങളേക്കാള്‍ അധപതിച്ചു പേയവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എന്നത് ലോകത്ത് വളരെ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ഇതു മനസ്സിലാക്കിയാണ് ചൈനയില്‍ ഒരു െൈലംഗിത വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായത്.

ഇതിന്റെ പ്രൊപ്രൈറ്റര്‍ ഷുവോ യുയു എന്ന യുവതിയാണ്. സെക്‌സ് എജ്യുക്കേഷനെ ചൊല്ലി എക്കാലത്തും വിവാദങ്ങളുണ്ടാവാറുണ്ടെന്നിരിക്കെയാണ് യുയു ഇത്തരമൊരു അസാധാരണ ധൈര്യം കാട്ടിയത്. പക്ഷെ, യുയു ഏറ്റുവാങ്ങേണ്ടിവന്ന ഒറ്റപ്പെടലും, എതിര്‍പ്പും നിരവധിയാണ്. എന്നിട്ടും യുയു സെക്‌സ് എജ്യൂക്കേഷനില്‍ നിന്നും പിന്‍മാറിയില്ലെന്നതാണ് സത്യം.

ആധുനിക ലോകത്ത് സെക്‌സ് എജ്യുക്കേഷന്‍ വളരെ അനിവാര്യമായ ഒന്നാണ് എന്ന് മനസ്സിലലാക്കുന്ന കാലം വിദൂരമല്ല. പക്ഷേ, പലരും അത് മനസിലാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് യുയുവിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. സെന്‍ട്രല്‍ ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള ഷുവോ യുയു 2017 അവസാനത്തോടെയാണ് ഷെന്‍ഷെനില്‍ ഒരു സെക്‌സ് എജ്യുക്കേഷന്‍ നല്‍കുന്ന സ്ഥാപനം ആരംഭിച്ചത്.

ചൈനയില്‍ ആദ്യമായി ഓഫ്‌ലൈനായി ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമായിരുന്നു ഇത്. നല്ല സ്പര്‍ശം എങ്ങനെ, ചീത്ത സ്പര്‍ശനം എങ്ങനെ, ഓര്‍ഗാസത്തില്‍ എത്തേണ്ടത് എങ്ങനെ, ദമ്പതികള്‍ക്കിടയിലെ ലൈംഗികത തുടങ്ങി വിവിധ കാര്യങ്ങളാണ് തന്റെ സ്ഥാപനത്തില്‍ യുയു പഠിപ്പിക്കുന്നത്.

നേരത്തെ ഒരു ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി നോക്കുകയായിരുന്നു യുയു. ആഗ്രഹിക്കാതെ ഗര്‍ഭിണിയായ ഒരുപാട് സ്ത്രീകള്‍ പരിശോധനയ്ക്കായി തന്റെ അടുത്ത് വരാറുണ്ടായിരുന്നു. അതില്‍ പലരും 18 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. അതാണ് രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട് എന്ന് തിരിച്ചറിയുന്നതിനും ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനും കാരണമായിത്തീര്‍ന്നത് എന്നാണ് യുയു പറയുന്നത്.

ഒരിക്കല്‍ സ്ഥാപനത്തില്‍ വച്ച് ഒരു മേലുദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറി. അതോടെ താന്‍ ഭയന്നു. ആ ജോലി രാജിവെച്ച് ഹ്യുമന്‍ സെക്ഷ്വാലിറ്റി പഠിച്ചു. പിന്നീട്, സെക്‌സ് സൈക്കോളജി കൗണ്‍സിലറായി എന്ന് അവര്‍ പറയുന്നു. പിന്നീടാണ് യുയു ലൈംഗിക വിദ്യാഭ്യാസം നല്കുന്ന സ്ഥാപനം ആരംഭിച്ചത്. നിരവധിപ്പേരാണ് ദിവസേന ഈ സ്ഥാപനത്തില്‍ എത്തുന്നത്.

മൂന്ന് കോഴ്‌സുകളുള്ള വര്‍ക്ക്‌ഷോപ്പുകളാണ് ഇവിടെ ഉള്ളത്. 70,000 രൂപ മുതല്‍ 1,50000 രൂപ വരെയാണ് ഫീസ്. പങ്കാളികളുമായുള്ള ബന്ധം മികച്ചതാക്കാന്‍ യുയുവിന്റെ ക്ലാസുകള്‍ ഉപകരിച്ചു എന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്. എന്നാല്‍, യുയുവിനെതിരെ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ലൈംഗികവൃത്തിയും ഇതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

സമൂഹത്തില്‍ നിന്നും ഏറെ പഴികേള്‍ക്കേണ്ടി വരുമെന്ന് അറിഞ്ഞിട്ടും, യുയു ഇത് ചെയ്യാന്‍ കാരണം കുഞ്ഞുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതു കൊണ്ടാണ്. പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി ഉഫയോഗിക്കുന്നവര്‍ക്ക് എന്തു സുഖമാണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പക്ഷെ, ഇത്തരം പീഡനങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നു. ലൈംഗികത എന്നത്, ഒരു അവസ്ഥയാണെന്നും അതിനെ, പ്രായം, സ്ഥലം, സന്ദര്‍ഭം, സ്‌നേഹം എന്നീ ഘടകങ്ങള്‍ ഉപയോഗിച്ചു വേണം പ്രാവര്‍ത്തികമാക്കാനെന്നും യുയു പറയുന്നുണ്ട്.

പക്ഷെ, സമൂഹം അത് അംഗീകരിക്കുന്നില്ല. ലൈംഗികതയെ കുറിച്ചുള്ള പഠനത്തെ എതിര്‍ക്കുന്നവര്‍ തന്നെ പൊതു ലൈംഗിക തൊഴിലാളികളുടെ അടുത്തു പോകുന്നുണ്ട്. പരസ്യമായി ലൈംഗികതയെ എതിര്‍ക്കുകയും രഹസ്യമായി അതിനെ വേണമെന്നു പറയുകയും ചെയ്യുന്നവരാണ് സെക്‌സ് എജ്യൂക്കേഷന്റെ വിരോധികള്‍. അവരാണ് യുയുവിനെ ശാരീരികമായും മാനസികമായും ആക്രമിക്കാന്‍ ശ്രമിക്കുന്നതും.