പ്രവേശനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ആകാശ്

തിരുവനന്തപുരം: ഏപ്രിലില്‍ ആരംഭിക്കുന്ന സെഷനില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ആകാശ്. മെഡിക്കല്‍, എന്‍ജിനിയറിംഗ്, ഫൗണ്ടേഷന്‍ കോഴ്സുകളില്‍ പ്രവേശിക്കുമ്പോള്‍ 90 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റന്റ് അഡ്മിഷന്‍ കം സ്‌കോളര്‍ഷിപ്പിന് പുറമേ രക്തസാക്ഷികള്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍, തീവ്രവാദ ഇരകള്‍ എന്നിവരുടെ മക്കള്‍ക്കും പ്രത്യേക കിഴിവുകളാണ് ആകാശ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മണിക്കൂര്‍ സമയമുള്ള ഐ എ സി എസ് ടി പരീക്ഷ പ്രത്യേക തിയ്യതികളില്‍ രാവിലെ 10നും രാത്രി എട്ടിനും ഇടയില്‍ ഓണ്‍ലൈനായി എഴുതി ലഭിച്ച സ്‌കോളര്‍ഷിപ്പിന് അനുസരിച്ച് ഫീസിളവിലൂടെ പ്രവേശനം നടത്താനാവും. എട്ടിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഐ എ സി എസ് ടി പരീക്ഷ എഴുതാനാവുക. മെഡിക്കല്‍, എന്‍ജിനിയറിംഗ് ഫൗണ്ടേഷന്‍ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് ഐ എ സി എസ് ടി പരീക്ഷയിലെ സ്‌കോളര്‍ഷിപ്പ് ഉപയോഗപ്പെടും.

രക്തസാക്ഷികളുടെ മക്കള്‍ക്ക് 100 ശതമാനം വരെയാണ് ആകാശ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥരുടേയും തീവ്രവാദ ഇരകളുടേയും മക്കള്‍ക്ക് ഐ എ സി എസ് ടി സ്‌കോറുകളില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനോടൊപ്പം 10 ശതമാനം അധിക കിഴിവും ആകാശ് നല്‍കും. 2014 മതുല്‍ മുക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കാന്‍ ആകാശ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ബിസിനസ് ഓഫിസര്‍ അനൂപ് അഗര്‍വാള്‍ പറഞ്ഞു.

Latest News