ആഭ്യന്തര വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതില്‍ വിസ്താരയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. നിരവധി വിസ്താര സര്‍വീസുകള്‍ ഇന്നും മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ബങളം വെയ്ക്കുകയും. രണ്ട് യാത്രക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിസ്താരയോടെ വിശദീകരണം തേടിയത്.
വിസ്താരയുടെ ദില്ലി-കൊച്ചി വിമാന സര്‍വീസ് ഉള്‍പ്പടെ കഴിഞ്ഞ ഒരാഴ്ച മാത്രം കമ്പനി റദ്ദാക്കിയ അഭ്യന്തര സര്‍വീസുകളുടെ എണ്ണം നൂറിലേറെയാണ്. ഇതില്‍ ഏറെയും റദ്ദാക്കിയത് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ്. കമ്പനിയുടെ നടപടിയില്‍ വലഞ്ഞ യാത്രക്കാര്‍ അമര്‍ഷം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പങ്ക് വെച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിജിസിഎ വിശദീകരണം തേടിയത്. പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് കമ്പനി പറയുന്നു.
എയര്‍ ഇന്ത്യയെ പോലെ വിസ്താരയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. രണ്ട് സ്ഥാപനങ്ങളും ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പൈലറ്റുമാരും മറ്റു ജീവനക്കാരും പ്രതിഷേധിക്കുകയാണ്. നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് നിര്‍ബന്ധിക്കുന്നു എന്നാണ് പൈലറ്റുമാരുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ അവധിയെടുക്കുന്നതാണ് സര്‍വീസുകളെ ബാധിക്കുന്നത്. വിദേശ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വലിയ വിമാനങ്ങള്‍ ആഭ്യന്തര റൂട്ടിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് കമ്പനി നോക്കുന്നത്.