ആവശ്യമായ ചേരുവകൾ
ബിരിയാണി അരി -1 കിലോ
ബീഫ് കഷണങ്ങള്‍ ആക്കിയത്-1 കിലോ
നെയ്യ്- 250 ഗ്രാം
സവാള- 250 ഗ്രാം
സവാള- ആറ് എണ്ണം
അണ്ടിപ്പരിപ്പ്- 50 ഗ്രാം
ഉണക്കമുന്തിരി- 50 ഗ്രാം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- അഞ്ച് അല്ലി
പച്ചമുളക്- ഏഴ് എണ്ണം
തക്കാളി- രണ്ട് എണ്ണം
ഏലക്ക- ആറ് എണ്ണം
ഗ്രാമ്പു- 10 എണ്ണം
കുരുമുളക്- 10 എണ്ണം
ബിരിയാണിമസാല- ഒരു സ്പൂൺ
പെരുംജീരകപ്പൊടി- ഒരു ടീസ്പൂണ്‍
കശ്മീരി ചില്ലി- അര ടീസ്പൂൺ
മഞ്ഞള്‍പ്പൊടി- പാകത്തിന്
പൈനാപ്പിൾ എസ്സൻസ്- ആവശ്യത്തിന്
റോസ് വാട്ടർ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില, പുതിനയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍വെച്ച് രണ്ടു വലിയ സ്പൂണ്‍ എണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളിയും ചേർത്തു വഴറ്റി ബീഫും മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ബിരിയാണി മസാല, കശ്മീരി ചില്ലി അൽപം വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇറച്ചി പകുതി വേവാകുമ്പോൾ ഒരു പാത്രം അടുപ്പിൽ വെച്ച് അരി വേവുന്നതിനാവശ്യമായ വെള്ളം ഉപ്പും ഏലക്കയും ഗ്രാമ്പുവും കുരുമുളകും ഇട്ട് തിളക്കുമ്പോൾ കഴുകിവെച്ചിരിക്കുന്ന അരി അതിലേക്ക് ഇടുക. അരി മുക്കാൽ വേവാകുമ്പോൾ ഏകദേശം മുക്കാൽ വേവായ ഇറച്ചിയുടെ മുകളിലേക്ക് ചോറ് ചൂടോടെ കോരി നിരത്തുക.
അതിനു മുകളിൽ അൽപം നെയ്യ് ഒഴിക്കുക. കുറച്ചു പൈനാപ്പിൾ എസ്സൻസും റോസ് വാട്ടറും തളിക്കുക. എന്നിട്ട് അരിഞ്ഞുവെച്ചിരിക്കുന്ന പുതിനയില, മല്ലിയില വറുത്തു വെച്ച സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വിതറുക. അതിനുശേഷം അലൂമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്ത അടപ്പു കൊണ്ട് മൂടി നേരത്തേ അരി വേവിച്ച വെള്ളം അതിനു മുകളിലായി വെച്ചിട്ട് തീരെ ചെറിയ തീയിൽ അര മണിക്കൂർ വെച്ചിട്ട് ഓഫ് ചെയ്യുക. അല്പം കഴിഞ്ഞു തുറന്നുപയോഗിക്കാം. (ഇറച്ചി വേവുള്ളതാണെങ്കിൽ കുക്കറിൽ ഒന്ന് മഞ്ഞൾപൊടിയും അൽപം ഉപ്പുമിട്ട് വേവിച്ചിട്ട് ചേർക്കുന്നതാകും ഉചിതം)