കൊച്ചി: സഹോദരിയുടെ ഭർത്താവിന്റെ സഹോദരനെയും സുഹൃത്തിനെയും രാത്രി 11 മണിക്ക് സെമിത്തേരിയിൽ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഫോർട്ട്കൊച്ചി വേലുവിൽ ഇമ്മാനുവൽ ജോസഫ് (20), ഫോർട്ട് കൊച്ചി ആറാട്ടുകുളകര വീട്ടിൽ ആഷിൽ, കണ്ണമാലി പട്ടാളത്തു വീട്ടിൽ നിബു എന്നിവരെ എറണാകുളം അസിസ്റ്റന്റ് സെഷൻ ജഡ്ജ് പ്രിയങ്ക.എസ്. മൂന്നു വർഷം കഠിന തടവിനു ശിക്ഷിച്ചു.
ഒന്നാം പ്രതിയുടെ സഹോദരിയുടെ ഭർത്താവ് മരണപ്പെട്ടു പോയ ശ്രീജിത്തിനെ അടക്കിയിരിക്കുന്ന തൃപ്പൂണിത്തുറ സെന്റ് മേരിസ് സെമിത്തെരിയിൽ ശ്രീജിത്തിന്റെ സഹോദരൻ സോജൻ ജോസഫിനെയും സുഹൃത്ത് കൃഷ്ണസ്കുമാറിനെയും വിളിച്ചുവരുത്തി ഒന്നാം പ്രതിയുടെ സഹോദരിയെ വഴക്കുപറഞ്ഞു എന്നുപറഞ്ഞ് പ്രതികൾ സോജൻ ജോസഫിനെയും സുഹൃത്തിനെയും ചെടിച്ചട്ടി കൊണ്ട് അടിച്ചും ഇടിച്ചും പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചു. ഹിൽപലസ് സ്റ്റേഷൻ ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥനായ ഇ .വി രാജൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ മേരി. കെ ജി. ഹാജരായി.