കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പോലീസ് എഫ്.ഐ.ആര്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ തുടര്‍ന്ന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധനമാണ് കൊലപാതക കാരണമെന്നും എഫ് ഐ ആറില്‍ പറയുന്നു. ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന#റെ പ്രാഥമിക അന്വേഷം പൂര്ത്തിയയതിനു പിന്നാലെയാണ് വിവരങ്ങള്‍ പുറത്തു വന്നത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്ത് സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നാണ് വിവരം. കുന്നംകുളത്തെ ബാര്‍ ഹോട്ടലില്‍ ജോലിചെയ്തിരുന്ന പ്രതി മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോലി സ്ഥലത്തു നിന്നു പിരിച്ചു വിട്ടിരുന്നു. ജോലി നഷ്ടമായതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടിടിഇയെ ട്രെയനില്‍ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയത്.
വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് പ്രതി തള്ളിയിടുകയായിരുന്നു. വിനോദിനെ ബോധപൂര്‍വ്വം കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടി ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. തൃശൂര്‍ വെളപ്പായയില്‍ വെച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. വീഴ്ചയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. വിനേദ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് പ്രതിയായ രജനീകാന്തിനെ റെയില്‍വേ പൊലീസ് പാലക്കാട് നിന്ന് പിടികൂടുകയും ചെയ്തു.
എറണാകുളം-പട്ന എക്സ്പ്രസിലെ S11 കോച്ചില്‍ വെച്ചാണ് ഇയാള്‍ ടിടിഇയെ തള്ളിയിട്ടത്. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ ഏഴ് മണിയോടെ തൃശൂര്‍ പിന്നിട്ടിരുന്നു. അപ്പോഴാണ് രജനീകാന്തിനോട് ടിടിഇ ടിക്കറ്റ് ചോദിച്ചത്. ഇഥോടെ ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്നാണ് വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത്. വിനോദിന്റെ ശരീരത്തിലൂടെ സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. ടിടിഇയെ തള്ളിയിട്ടതോടെ പ്രതിയെ യാത്രക്കാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ രജനികാന്തിനെ റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തു.
ടെക്നിക്കല്‍ സ്റ്റാഫായാണ് വിനോദ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇരുപത് വര്‍ഷത്തോളമായി റെയില്‍വേയില്‍ സേവനം ചെയ്യുകയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പാണ് ടിടിഇ ആയത്. റെയില്‍വേ ജീവനക്കാരുടെ സംഘടന ഭാരവാഹിയായ അദ്ദേഹം ഒരു കലാകരന് കൂടിയാണ്. വിനോദ് നിരവധി സിനിമകളില്‍ ചെറിയ പൊലീസ് വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. റെയില്‍വേ ജീവനക്കാര്‍ക്കിടയിലും കലാരംഗത്തും വലിയ സൗഹൃദമുള്ള വ്യക്തി കൂടിയായിരുന്നു കെ വിനോദ്.