കറികളിൽ വെളുത്തുള്ളിയിടുമ്പോൾ ശ്രദ്ധിക്കുക: ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നേക്കും

മിക്ക കറികളിലും ഉപയോ​ഗിച്ച് വരുന്ന ഭക്ഷണ വസ്തുവാണ് വെളുത്തുള്ളി. താരതമ്യേന വെളുത്തുള്ളി എല്ലാവർക്കും ഇഷ്ട്ടമാണ്. വെളുത്തുള്ളിയുടെ മണവും രുചിയും എല്ലാ കറികളുടെയും സ്വാദ് കൂട്ടും. വെളുത്തുള്ളി കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ചില ദോഷവശങ്ങളും അതിനുണ്ട്.

വെളുത്തുള്ളി അമിതമായി കഴിക്കുന്നത് വയറിളക്കം, കരൾ തകരാറുകൾ, ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം. അടുത്തിടെ എലികളിൽ നടത്തിയ പഠനത്തിൽ വെളുത്തുള്ളി ഉയർന്ന അളവിൽ കഴിക്കുന്നത് കരളിനെ തകരാറിലാക്കുമെന്ന് വിദ​​ഗ്ധർ പറയുന്നു.

ഭക്ഷണത്തിലോ സപ്ലിമെന്റായോ അമിതമായ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് ചില പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.

വെളുത്തുള്ളി അമിതമായാൽ

കരളിനെ തകരാറിലാക്കും

വെളുത്തുള്ളി അമിതമായി കഴിക്കുന്നത് രക്തസ്രാവം, വയറിളക്കം, കരൾ തകരാറുകൾ, ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം. അടുത്തിടെ എലികളിൽ നടത്തിയ പഠനത്തിൽ വെളുത്തുള്ളി ഉയർന്ന അളവിൽ കഴിക്കുന്നത് കരളിനെ തകരാറിലാക്കുമെന്ന് വിദ​​ഗ്ധർ പറയുന്നു. എന്നിരുന്നാലും, ദിവസേന കുറഞ്ഞ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് കരളിന് സുരക്ഷിതമാണ്.

വയറുവേദന, നെഞ്ചെരിച്ചിൽ

വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഉൾപ്പെടുന്നു. വെളുത്തുള്ളിയിൽ സൾഫർ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ വായ്നാറ്റം ഉണ്ടാക്കാം. വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് വായ്നാറ്റത്തിന് കാരണമാകും.

അസിഡിറ്റി

വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം നെഞ്ചെരിച്ചിലും ഉണ്ടാക്കും. അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ വെളുത്തുള്ളിയുടെ ഉപയോഗം ഒഴിവാക്കണം.

അലർജി

താരതമ്യേന അപൂർവമാണെങ്കിലും ചില വ്യക്തികൾക്ക് വെളുത്തുള്ളിയോട് അലർജിയുണ്ടാകാം. അലർജി പ്രതിപ്രവർത്തനങ്ങൾ ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ, വീക്കം, അല്ലെങ്കിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണാകും. ചില സന്ദർഭങ്ങളിൽ, അമിതമായ വെളുത്തുള്ളി ഉപഭോഗം ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ആമാശയത്തിലെ അൾസർ പോലുള്ള ഗുരുതരമായ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

Read more  ചുമച്ചു തുപ്പിയിട്ടും മാറാത്ത കഫമാണോ പ്രശ്‌നം? പങ്കൽക്കണ്ടും, ഇഞ്ചി നീരും ഇങ്ങനെ ഉപയോഗിച്ച് നോക്കു: കഫം പെട്ടന്ന് ഇളകി പോകും