ഗാസ: ജീവകാരുണ്യ സംഘടനയായ ദ് വേൾഡ് സെൻട്രൽ കിച്ചന്റെ 7 സന്നദ്ധപ്രവർത്തകർ ഇസ്രയേൽ നടത്തിയ ബോംബാക്രമണബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ലോകരാജ്യങ്ങൾ രോഷം രേഖപ്പെടുത്തിയിട്ടും സഹായവിതരണ സംവിധാനത്തിനു തടസ്സം നിൽക്കുന്ന നിലപാടു സൈന്യം തുടരുന്നു. ഭക്ഷണവണ്ടികളും മറ്റും തടയുന്നത് ഇസ്രയേൽ തുടരുകയാണെന്ന് സന്നദ്ധപ്രവർത്തകർ ആരോപിച്ചു.
ഇസ്രായേൽ ആക്രമണം ഭയന്ന് സന്നദ്ധ സംഘടനകൾ പിൻവാങ്ങിയതോടെ ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു. അടുത്ത 48 മണിക്കൂർ നേരത്തേക്ക് രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു. യുദ്ധം തകർത്ത ഗസ്സയിലെ ജനതക്ക് അവസാന ആശ്രയമായ സന്നദ്ധ സംഘടനകളും പ്രവർത്തനം നിർത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കും.
മധ്യ ഗസ്സയിൽ കഴിഞ്ഞ ദിവസം വേൾഡ് സെൻട്രൽ കിച്ചൻ സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ ബോംബിട്ടു തകർത്തതോടെയാണ് സന്നദ്ധ പ്രവർത്തകർ പിൻമാറ്റം പ്രഖ്യാപിച്ചത്. അമേരിക്ക മുൻകൈയെടുത്തു കടൽ വഴി തുറന്ന താൽക്കാലിക ഭക്ഷ്യസഹായ പദ്ധതിയും നിർത്തി. ഗസ്സയിലേക്ക് ഭക്ഷണവുമായി എത്തിയ കപ്പലുകൾ തിരക്കിട്ട് മടങ്ങുകയായിരുന്നു. വടക്കൻ ഗസ്സയിൽ ഇതോടെ ഭക്ഷ്യശൂന്യത കൂടുതൽ തീവ്രമാകും. സ്ഥിതി ദയനീയമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. യു.എൻ അഭയാർഥി ഏജൻസിക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതും തിരിച്ചടിയായി.
Read also: തയ്വാനിൽ ഭൂകമ്പം; 9 മരണം, 934 പേർക്കു പരുക്കേറ്റു; 35 തുടർചലനങ്ങളിൽ വൻനാശം