മ്യാൻമറിൽ കുഴിബോംബുകളുടെയും സ്‌ഫോടകവസ്തുക്കളും കാരണം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയായെന്നും. ഇരകളിൽ 20 ശതമാനം കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസി (യുനിസെഫ്) പറഞ്ഞു.
കുഴിബോംബ്, സ്‌ഫോടകവസ്തുക്കളുടെയും ഫലമായി 390 സിവിലിയൻ മരണങ്ങളിൽ നിന്നും 2023 ലെത്തുമ്പോൾ അത് 1,052 എന്ന ഗണ്യമായ വർധനവാണ് കാണിക്കുന്നത്. ഖനി ബോധവൽക്കരണത്തിനും മൈൻ പ്രവർത്തനത്തിലെ സഹായത്തിനുമുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് യുനിസെഫ് വ്യാഴാഴ്ച പ്രസ്താവനയിൽ വെളിപ്പെടുത്തി.
“കുഴിബോംബ് ഉപയോഗിക്കുന്നത് അപലപനീയം മാത്രമല്ല, അന്താരാഷ്‌ട്ര മാനുഷിക നിയമപ്രകാരം നിയമവിരുദ്ധവുമാണ്. സംഘർഷത്തിലെ എല്ലാ കക്ഷികളും, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുകയും ഈ മനുഷ്യത്വരഹിതമായ ആയുധങ്ങളുടെ ഉപയോഗം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് യുണിസെഫ് കിഴക്കൻ ഏഷ്യ, പസഫിക് മേഖലാ ഡയറക്ടർ ഡെബോറ കോമിനി പറഞ്ഞു.
2021 ഫെബ്രുവരിയിൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിയ്‌ക്കെതിരെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിംഗ് സൈനിക അട്ടിമറി നടത്തിയപ്പോൾ മ്യാൻമർ പ്രതിസന്ധിയിലായി.
അട്ടിമറിക്കെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ സൈന്യം അടിച്ചമർത്തിയതോടെ, സൈനിക ജനറലെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ജനങ്ങൾ സായുധ ഗ്രൂപ്പുകളുമായി ചേർന്ന്
പോരാട്ടം ആരംഭിച്ചു. അതോടെ രാജ്യത്തിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്‌ടോബർ അവസാനത്തോടെ സായുധ ഗ്രൂപ്പുകളുടെ സഹായമുള്ള സഖ്യമായ ത്രീ ബ്രദർഹുഡ് അലയൻസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ വടക്കും പടിഞ്ഞാറിലെ പ്രധാന പട്ടണങ്ങളും ഒന്നിലധികം സൈനിക ഔട്ട്‌പോസ്റ്റുകളുടെയും നിയന്ത്രണത്തിലാക്കാൻ സാധിച്ചു.
ആക്രമണമത്തിന്റെ ഫലമായി 2.8 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യപ്പെട്ടു.
ജനങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണം, ഗ്രാമങ്ങൾ കത്തിക്കുക എന്നിവ ഉൾപ്പെടെയുള്ള വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് സൈന്യത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
മ്യാൻമറിൻ്റെ തലസ്ഥാനമായ നയ്പിഡോ കുഴിബോംബുകളാൽ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, കുഴിബോംബുകളും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ മലിനമായ രാജ്യങ്ങളിലൊന്നാണ് മ്യാന്മാർ എന്നും യുനിസെഫ് പറഞ്ഞു.
1999-ൽ പ്രാബല്യത്തിൽ വന്ന പേഴ്‌സണൽ മൈനുകൾ നിരോധിക്കുന്ന യുഎൻ കൺവെൻഷനിൽ ഒപ്പുവെക്കാത്ത 32 രാജ്യങ്ങളിൽ ഒന്നാണ് മ്യാൻമർ.
സംഘട്ടനത്തിൽ കുഴിബോംബുകൾ “എല്ലാ ഭാഗത്തും വിവേചനരഹിതമായി” ഉപയോഗിക്കുന്നുണ്ടെന്നും ആയുധങ്ങൾ തിരിച്ചറിയാനുള്ള സാധ്യത കുറവായതിനാൽ കുട്ടികൾ പ്രത്യേകിച്ചും ദുർബലരാണെന്നും യുനിസെഫ് അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളമുള്ള മൈനുകളുടെ വിന്യാസം കുട്ടികൾക്ക് അവരുടെ വീടുകൾ, സ്‌കൂളുകൾ, കളിസ്ഥലങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ എവിടെയും അപടകം നടക്കാൻ സാധ്യതയുണ്ടെന്നും യുനിസെഫ് പറഞ്ഞു.
തെക്കുകിഴക്കൻ കയാ സംസ്ഥാനത്തിലെ ഗ്രാമങ്ങളിലും പരിസരങ്ങളിലും 2022-ൽ വൻതോതിൽ കുഴിബോംബുകൾ സ്ഥാപിച്ച് മ്യാൻമർ സൈന്യം മനുഷ്യാവകാശ ലംഘഞങ്ങൾ നടത്തിയതായി ആംനസ്റ്റി ആരോപിച്ചു.
സൈന്യം M-14, MM-2 ലാൻഡ്‌മൈനുകലാണ് കൂടുതലായും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുന്നത്. ഇതിൽ ഏറ്റവും അപകടകാരി MM-2 ആണ്.