‘വയസ്സെത്രയായി?മുപ്പത്തി….’; ചിരി പടർത്തിക്കൊണ്ട് ചിത്രം രണ്ടാം വാരത്തിൽ തിയേറ്ററുകളിൽ

വിവാഹപ്രായം കഴിഞ്ഞിട്ടും ഒരു വധുവിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്രിഗേഷ് എന്ന ചെറുപ്പക്കാരൻ. സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ പല വിവാഹവും മുടങ്ങി. ബ്രിഗേഷിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ ആണ് ചിത്രം പറയുന്നത്. വടകരയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയ്ക്ക് ബ്രിഗേഷിന്റെ അയൽവാസികളും കൂട്ടുകാരും പങ്കാളിയാവുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, നിഷ്കളങ്കമായ നാട്ടുകാരുടെ, മതമൈത്രിയുടെ , പാർട്ടി സഖാക്കളുടെ ഒക്കെ കൂട്ടായ്മ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.ശ്രീ.സ ത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ആയ ചിത്രങ്ങളുടെ ശ്രേണിയിൽ ഈ ചിത്രം ഉൾപ്പെടുത്താൻ പറ്റുന്നതാണ്. ഒട്ടും ലാഗില്ലാതെ പുതിയ തലമുറയ്ക്കും കുടുംബത്തിനും നൽകിയ കോമഡി വിരുന്നാണ് ഈ ചിത്രം.* കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ്.

നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്ര മാണ് “വയസ്സെത്രയായി?മുപ്പത്തി…”..ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഉത്തര മലബാർ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ് “വയസ്സെത്രയായി? മുപ്പത്തി.. പൂർണ്ണമായും വടകരയിലെ സംസാരഭാഷ ഉപയോഗിച്ചുകൊണ്ട് ആ പ്രദേശങ്ങളിൽ ചിത്രീകരിച്ച ചിത്രമാണിത്..പ്രശാന്ത് മുരളിയുടെ ബ്രിജേഷ് എന്ന കഥാപാത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ കയ്യിലെടുത്തു. ക്ലൈമാക്സ് രംഗത്തിൽ നീസഹായനായ നായകന് വേണ്ടി ജനങ്ങൾ കണ്ണീർ പൊഴിഞ്ഞു. കയ്യടക്കത്തോടെയുള്ള തിരക്കഥയും ന്യൂജൻ സംവിധാനശൈലിയും ദൃശ്യമികവാർന്ന ഷമീർ ജിബ്രാന്റെ ചായഗ്രഹണവും ചിത്രത്തെ മികവുറ്റതാക്കുന്നു. നായകനാകുന്ന ചിത്രം മാർച്ച് 28 ന് തിയേറ്ററുകളിലെത്തി.പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടുകൂടിയാണ് അവതരിപ്പിച്ചിരിക്കു കൊന്നത്.
മഞ്ജു പത്രോസ്, മറീന മൈക്കിൾ, സരിഗ, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി നിരവധി പേരും അണിനിരക്കുന്നു.

ശ്രോതാക്കളുടെ മനസ്സിൽ താളം പിടിക്കുന്ന കാവ്യ ഗുണമുള്ള രചനയ്ക്ക് ഇമ്പമാർന്ന സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ്. വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും. പ്രൊഡക്ഷൻ കൺട്രോളർ കമലക്ഷൻ പയ്യന്നൂർ..ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

പി ആർ ഒ എം കെ ഷെജിൻ