ഒരു പന്ത്രണ്ടര കഴിയുമ്പോഴേക്കും ചെറുതായി വിശപ്പ് വന്നു തുടങ്ങും. അപ്പോൾ നല്ലൊരു നാടൻ ഊണ് കഴിക്കാൻ തോന്നില്ലേ? വീട്ടിൽ എപ്പോഴൊക്കെയോ കഴിച്ചിട്ടുള്ള ചോറും കറികളും അപ്പോഴേക്കും ഓർമ്മവരും.
പാചകത്തിന്റെ കൈപ്പുണ്യമോ, ഭക്ഷണം വിളമ്പി തന്ന ആളുടെ കൈപ്പുണ്യമോ എന്ന് അറിയില്ല ചല രുചികളും, കഴിച്ച ഇടങ്ങളും ഒരു കാലത്തും മറക്കില്ല. നമ്മൾ വീണ്ടും ഒരേ കടയിലേക്ക് കയറി ചെല്ലുന്നത് ഈ ഓർമ്മയുടെ പശ്ചാത്തലത്തിലാണ്. നമ്മുടെ ലിസ്റ്റിൽ സ്ഥിരം പോകുന്ന എത്രയോ കടകളുണ്ടല്ലേ? ചായ കുടിക്കാനൊരു കട, ഭക്ഷണം കഴിക്കാൻ ഒരു കട,വൈകിട്ട് തട്ട് ദോശ കഴിക്കാൻ ഒരു കട അങ്ങനെ എത്ര കടകളിലേക്കാണ് ഏറെ പരിചയമുള്ള ഒരാളെ പോലെ കയറി ചെല്ലുന്നത്.
ചിലർക്ക് ഉച്ചയ്ക്ക് ചോറ് തന്നെ വേണം എന്ന് നിർബന്ധമാണ്. അങ്ങനെയുള്ളവർക്ക് മികച്ച ഓപ്‌ഷനാണ് തിരുവന്തപുരത്തെ വഞ്ചിയൂർ കോടതിക്ക് സമീപമുള്ള ഇന്ദിരാമ്മയുടെ കട. നാടൻ കടയും വീട്ടിലെ ഊണുമെന്നാണ് കടയുടെ പേര്. ഒരു 12 മാണി കഴിയുമ്പോഴേക്കും വക്കീലന്മാരും, സ്ഥിരം ഊണ് പ്രേമികളും ഇവിടേക്ക് ഇരച്ചു കയറും.
ഇന്ദിരാമ്മയും,സരോജമ്മയുമാണ് പാചകത്തിൽ മേൽനോട്ടം വഹിക്കുന്നത്. അടുക്കളയിലേക്ക് കയറിയാൽ നിരവധി അമ്മമാരും ചേച്ചിമാരും ഓടി നടക്കുന്നത് കാണാം. എനിക്കോർമ്മവന്നത് വിശേഷ ദിവസങ്ങളിൽ അമ്മമാരും, ബന്ധുക്കളുമെല്ലാം തകൃതിയായി പണിയെടുക്കുന്നതാണ്. പത്രം മാറ്റുന്നതിന്റെയും, വെന്ത കറികളിൽ ഉപ്പ് നോക്കുന്നതിന്റെയും, മസാല ഒരുക്കന്നതിന്റെയും ഓട്ട പാച്ചിൽ കാണാത്തവരായി ആരാണുള്ളത്? ഓരോ അടുക്കളയും ചിലപ്പോഴൊക്കെ ഒരു യുദ്ധഭൂമി കണക്കെ തോന്നിപ്പിക്കും
12 മണി മുതൽ 3 വരെ ഇന്ദിരാമ്മയുടെ കടയിൽ ആളുകൾ വന്നുകൊണ്ടേയിരിക്കും. ചിലപ്പോഴൊക്കെ 11 മണിക്കേ ഊണ് തുടങ്ങുമത്രേ. കടയിലേക്ക് കാലെടുത്തു വച്ചതും അനുഭവിക്കാൻ കഴിഞ്ഞത് നല്ല തേങ്ങയരച്ച മീൻകറിയുടെ മണമാണ്. ഇവിടുത്തെ സ്‌പെഷ്യൽ മീൻ വിഭവങ്ങളാണ്. ഉച്ചയ്ക്ക് ഊണ് കുശാലാക്കാൻ മീൻ കിട്ടിയില്ല എന്ന പരിഭവം വേണ്ട ആർക്കും.
ഇവിടുത്തെ മറ്റൊരു പ്രത്യകത നല്ല നാടൻ വെളിച്ചണ്ണയിലാണ് പാചകം. മറ്റൊരു എണ്ണയും ഉപയോഗിക്കില്ല. വെട്ടി തിളയ്ക്കുന്ന എണ്ണയിലേക്ക് വെളുത്തുള്ളിയും, ഇഞ്ചിയും ഇടുമ്പോൾ വരുന്ന മണം, വായിൽ കപ്പലോടാൻ പിന്നെന്തു വേണം. തലേ ദിവസം ഉപയോഗിച്ച എണ്ണ പിന്നെ ഉപയോഗിക്കാറില്ല എന്നാണ് സരോജാമ്മ പറഞ്ഞത്.
മീൻ വിഭവങ്ങൾ രുചിയിൽ കേമമാണ്. വറ്റൽ മുളകിട്ട ചൂര ഫ്രൈ, ചെമ്മീൻ തീയൽ, അയലക്കറി, ആവോലി, മത്തി , നെത്തോലി ,കണവ [കൂന്തൽ] മസാല എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യൽ ഐറ്റംസ്. ഇനിയിപ്പോ ബജറ്റിൽ ഒതുങ്ങുവാൻ ഒരു ഊണ് മാത്രം കഴിച്ചാൽ മതിയെന്നാണെങ്കിൽ അതുമുണ്ട് ഇവിടെ. ഊണിനൊപ്പം കപ്പക്കരി, അവിയൽ, സാമ്പാർ , തോരൻ, നെല്ലിക്ക അച്ചാർ, രസം, മോര്, മീൻചാർ എന്നിവ ലഭിക്കും.
ഇവിടുത്തെ ഓരോ കറികൾ കഴിക്കുമ്പോഴും നല്ല നടൻ രുചി നാവിന്റെ രസമുകുളങ്ങളിൽ പറ്റിപിടിക്കും . തിരുവനതപുരത്ത് വരുന്നവരോ, തിരുവനതപുരത്ത് ഉള്ളവർക്കോ നല്ലൊരു ഊണ് കഴിക്കാൻ തോന്നുമ്പോൾ സംശയിക്കാതെ ഇങ്ങോട്ടേക്ക് പോകാം.
വില വിവരങ്ങൾ
ബന്ധപ്പെടുവാൻ 9961086300