ജീവിതശൈലി രോഗങ്ങളില്‍ വളരെ ഗൗരവത്തോടെ സമീപിക്കേണ്ടതില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. ഉയർന്ന കൊളസ്‌ട്രോൾ പലവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൈകാലുകളിൽ മരവിപ്പ്, തല കറക്കം , എന്നീ അസ്വസ്ഥകളും ഇത് മൂലം ഉണ്ടാകും
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് പോകാന്‍ ജീവിതരീതികളില്‍ അതില്‍ തന്നെ പ്രധാനമായും ഭക്ഷണരീതികളില്‍ നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്.
ഇതിനായി പല ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്‌സ് എല്ലാം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഇത്തരത്തില്‍ കഴിച്ചിരിക്കേണ്ട ഒന്നാണ് നെല്ലിക്ക. വളരെയേറെ ആരോഗ്യഗുണമുള്ള ഒന്നാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഹൃദയാരോഗ്യം സംരംക്ഷിക്കുന്നതിനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
ഗ്രീന്‍ ടീയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നത് ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ആണ്. ഗ്രീന്‍ ടീ പതിവാക്കുന്നത് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. ചീര കഴിയ്ക്കുന്നതും വളരെ നല്ലതാണ്. ഇതിലുള്ള ‘കെരോട്ടിനോയിഡ്‌സ്’ ഘടകങ്ങളാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
ചെറുനാരങ്ങ കഴിക്കുന്നതും വളരെ നല്ലതാണ്. ചെറുനാരങ്ങയടക്കമുള്ള ‘സിട്രസ് പഴങ്ങളില്‍ ‘ഹെസ്‌പെരിഡിന്‍’, ‘പെക്ടിന്‍’ എന്നീ ഘടകങ്ങളുണ്ട്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.വാള്‍നട്ട്‌സും കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കും.