തൃശ്ശൂർ :ലോക്സഭാ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ നിലവിലുള്ളത് 10 സ്ഥാനാർത്ഥികൾ മാത്രം. ആകെ ലഭിച്ച 15 നാമനിർദ്ദേശപത്രികകളിൽ അഞ്ച് എണ്ണം തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ഡെമ്മി രമേഷ് കുമാറിന്റെയും എൽഡിഎഫ് സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർത്ഥിയായ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെയും പത്രികകൾ ആണ് തള്ളിയത്.
സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി പി.അജിത് കുമാറിന്റെ പത്രികയും ഒഴിവാക്കി. ഇതര ലോക്സഭാ മണ്ഡലത്തിലെ വോട്ടർ ആയതിനാൽ ഇലക്ടർ റോളിന്റെ പകർപ്പ് സമർപ്പിക്കാത്തതിനാലും പ്രൊപ്പോസൽമാരുടെ വിവരങ്ങൾ കൃത്യമായി ഇല്ലാത്തതിനാലും കെ പി കലയുടെയും കൃത്യമായ പ്രൊപ്പോസലുകൾ ഇല്ലാത്തതിനാൽ ഡോക്ടർ കെ പത്മരാജന്റെയും പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി.
സ്വതന്ത്രരായാണ് ഇരുവരും പത്രിക സമർപ്പിച്ചത് തൃശ്ശൂരിൽ ലോക്സഭാ മണ്ഡലം വരണാധികാരിയും കലക്ടറു മായ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന.