കോട്ടയം: കോട്ടയം ജില്ലയിലെ യു.ഡി.എഫിന്‍റെ താത്കാലിക ചെയര്‍മാനായി ഇ.ജെ. ആഗസ്തിയെ തിരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആഗസ്തിയുടെ പേര് നിര്‍ദേശിച്ചു. ജില്ലാ യു.ഡി.എഫ് നേതൃയോഗം പേര് അംഗീകരിച്ചു. മുന്‍പ് 25 വര്‍ഷം യു.ഡി.എഫ് ചെയര്‍മാനായിരുന്നു ആഗസ്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അടിയന്തര യുഡിഎപ് യോഗം ചേര്‍ന്നത്. സജി മഞ്ഞക്കടമ്പിലിന്റെ രാജി ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മോന്‍സ് ജോസഫിന്റെ നിലപടുകളില്‍ പ്രതിഷേധിച്ചാണ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചത്. തനിക്ക് ഇക്കുറി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുള്ളതായി സജി മഞ്ഞക്കടമ്പില്‍ മുന്‍പ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പിന്നീട് മോന്‍സ് ജോസഫ് ഏകാധിപത്യ നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി സജി രാജിവയ്ക്കുകയായിരുന്നു.
സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കാന്‍ പി.ജെ. ജോസഫ് ഉള്‍പ്പെടെ പലരും ശ്രമംനടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് ഇ.ജെ. ആഗസ്തിയെ താത്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തത്.