ഇടുക്കിയില്‍ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം തേ​ർ​ഡ് ക്യാ​മ്പി​ലാ​ണ് സം​ഭ​വം. പാ​ൽ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​ണ്ടാ​ട്ടു​മു​ണ്ട​യി​ൽ ഷാ​ജി, ഓ​ട്ടോ ഡ്രൈ​വ​ർ റ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. കൈകാലുകൾക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്.

പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും മുമ്പും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. ഓട്ടോ ഡ്രൈവർ റെജി തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News