തലസ്ഥാന ജില്ലയില്‍ വീണ്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം. കോണ്‍ഫിഡന്റ് സിറിയസ് ഫ്ളാറ്റില്‍ പുലര്‍ച്ചെ 12 മണിക്ക് സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തിയ പ്രതികളെ പിടിക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മാസം 6-ാം തീയതിയാണ് സംഭവം നടക്കുന്നത്. 8ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ ആരെന്നോ എന്താണ് അവരുടെ ഉദ്ദേശമെന്നോ കണ്ടെത്താനായിട്ടില്ല. കോണ്‍ഫിഡന്‍സ് സിറിയസ് ഫ്ളാറ്റിലെ താമസക്കാരിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
പുലര്‍ച്ചെ 12നും12.30ക്കും ഇടയില്‍ കെ.എല്‍.14കെ 5777 എന്ന നമ്പറിലുള്ള വെള്ള കാറില്‍ ഫ്ളാറ്റ് കോമ്പൗണ്ടിനുള്ളില്‍ കടന്നാണ് തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് ഇരയുടെ പരാതിയില്‍ പറയുന്നു. കാറിലെത്തി അക്രമികള്‍ ലൈംഗിക ചുവയുള്ള ഭാഷ ഉപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തു. പ്രായമായ അമ്മയും, അനുജത്തിയും, അനുജത്തിയുടെ രണ്ടു മക്കളും, തന്റെ മകളും മാത്രമാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്.
അക്രമികള്‍ തന്റെ കൈയ്യില്‍ കയറി പിടിച്ചപ്പോള്‍ ബഹളം വെയ്ക്കുകയായിരുന്നു. കൈയ്ക്ക് ചെറിയ മുറിവുമുണ്ടായി. ഇതുകണ്ട്, അമ്മ ഫ്ളാറ്റിന്റെ ബാല്‍ക്കണി വഴി താഴേക്ക് നോക്കി ശബ്ദം ഉണ്ടാക്കിയപ്പോഴാണ് അക്രമികള്‍ വേഗത്തില്‍ വണ്ടിഎടുത്ത് പോയത്. കാറില്‍ വന്ന ഒരാളെ മുഖപരിചയമുണ്ടെന്നും കണ്ടാല്‍ അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയോടൊപ്പം അക്രമികള്‍ കാറില്‍ ഫ്ളാറ്റിലേക്കു വരുന്നതു മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് നല്കിയിട്ടുണ്ടായിരുന്നു.
കഴിഞ്ഞമാസം അഞ്ചിന് കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ വെച്ച് രാത്രി 9നും 9.30ക്കും ഇടയില്‍ പരാതിക്കാരിയുടെ സ്കൂട്ടറില്‍ ഒരു വെള്ള ബി.എം. ഡബ്ളിയും വന്നിടിച്ചിരുന്നു. ഇടിച്ചിട്ട് നിര്‍ത്താതെ ആറ്റിങ്ങല്‍ ഭാഗത്തേക്കു പോയ കാറിന്റെ ചിത്രങ്ങള്‍ പരാതിക്കാരി മൊബൈലില്‍ എടുത്തു. ഇതായിരുന്നു ഫ്ളാറ്റില്‍ കയറി അക്രമിക്കാന്‍ കാരണമെന്നാണ് പരാതിക്കാരി പറയുന്നത്. കണ്ടാല്‍ അറിയാവുന്ന ആളുടെ ചിത്രം പോലീസിന് നല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു. ബി.എം.ഡബ്ലിയു വണ്ടിയുടെ വിവരങ്ങളും പോലീസിനു നല്‍കിയിരുന്നു. ഡി.എല്‍. 1 സി.എം. 9936 എന്ന നമ്പരിലുള്ള ബി.എം.ഡബ്ലിയു കാറാണ് ഇടിച്ചത്.
അടുത്ത കാലത്തായി സിലിക്കണ്‍ സിറ്റിയായ കഴക്കൂട്ടത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഒരു സ്ത്രീയെ വിവസ്ത്രയായി റോഡിലൂടെ ഓടുന്ന സംഭവം ഉണ്ടായത്. രാത്രിയില്‍ പിടികൂടിയ സ്ത്രീയെ നേരം വെളുക്കുവോളം വരെ പീഡിപ്പിച്ച് കൊല്ലാനുള്ള ശ്രമമായിരുന്നു. പക്ഷെ, അക്രമിയുടെ കണ്ണുവെട്ടിച്ച് സ്ത്രീ ഉടുതുണിപോലുമില്ലാതെ ജീവനും കൊണ്ടോടുകയായിരുന്നു. എന്നിട്ടും, പ്രതിക്കുവേണ്ടി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഇടപെടുകയായിരുന്നു.
അതുപോലെ ഈ പരാതിയിലും ബാഹ്യ ഇപെടലുകള്‍ ഉണ്ടാകാതിരിക്കട്ടെ. അക്രമികള്‍ ഇപ്പോഴും നിയമത്തിന്റെ പിടിയില്‍ നിന്നും പുറത്താണ്. അതുകൊണ്ട് സൂക്ഷിക്കുക തന്നെവേണം. അനധികൃതമായി ഫ്ളാറ്റില്‍ കയറി സ്ത്രീയുടെ കൈയ്യില്‍ കടന്നു പിടിക്കണമെങ്കില്‍ ആ അഞ്ചംഗ സംഘം ക്രിമിനല്‍ സ്വഭാവമുള്ള സംഘമായിരിക്കണം. ഇവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഇരയ്ക്കു വേണ്ടി ഇവര്‍ കാത്തിരിക്കുന്നുമണ്ടാവാം. കഴക്കൂട്ടത്ത് സംഭവിച്ചതു പോലുള്ള അതിക്രമം മറ്റൊരു സ്ഥലത്ത് ഉണ്ടാകുന്നതിനു മുമ്പ് അക്രമികളെ കണ്ടെത്തി തടങ്കലിലാക്കണം.