ന്യൂഡൽഹി: ടേക്ക് ഓഫിനിടെ ബോയിംഗ് 737-800 വിമാനത്തിന്റെ എൻജിൻ കവർ വീണതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം 10,300 അടി (3,140 മീറ്റർ) വരെ ഉയർന്നിരുന്നു എൻജിൻ കവർ അടർന്നുവീണു ചിറകിലടിച്ചതിനെത്തുടർന്നാണ് പ്രതിസന്ധിയിലായത്.
Scary moments for passengers on a Southwest flight from Denver to Houston when the engine cover ripped off during flight , forcing the plane to return to Denver Sunday morning. pic.twitter.com/BBpCBXpTsl
— Sam Sweeney (@SweeneyABC) April 7, 2024
തുടർന്ന് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. സൗത്ത് വെസ്റ്റേൺ എയർലൈൻസിൻ്റെ ഭാഗമായ ഈ വിമാനം 135 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമായി ഹ്യൂസ്റ്റണിലേക്കാണ് ആദ്യം പോയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
Southwest Airlines Flight 3695 pic.twitter.com/M5fsyAQ2fZ
— Bvrtender (@bvrtender) April 7, 2024
എഞ്ചിൻ കവർ പൊട്ടിത്തെറിച്ചത് ‘ബോംബ് കുലുക്കം’ പോലെയാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. യർ ട്രാഫിക് കൺട്രോളറുമായുള്ള റേഡിയോ പ്രക്ഷേപണങ്ങൾ അനുസരിച്ച്, കവർ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ക്രൂ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read also :ഇന്ത്യൻ പതാകയുമായി ബന്ധിപ്പിച്ച പോസ്റ്റിൽ മാപ്പ് പറഞ്ഞ് മാലിദ്വീപ് മുൻ മന്ത്രി