ഗസ്സ: അൽ അമൽ ആശുപത്രിയിൽ ഇസ്രായേൽ സേന കൊലപ്പെടുത്തിയ നഴ്‌സിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. മുഹമ്മദ് ആബിദിനെയാണ് രണ്ടാഴ്ചക്കു ശേഷം കണ്ടെത്തിയത്. ഇസ്രായേൽ സയണിസ്റ്റ് സേനയുടെ തോക്കിൻ മുന്നിലും ആക്രമണത്തിൽ പരിക്കേറ്റവരെ പരിചരിക്കുകയായിരുന്ന മുഹമ്മദ് ആബിദിനുനേരെ നിറയൊഴിച്ചത്.
ഐ.ഡി.എഫ് സൈനികർ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (പിആർസിഎസ്) വളന്റിയറാണ് ആബിദ്. ജീവനുവേണ്ടി പിടയുന്ന ആബിദിനെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രസന്റിലെ സഹപ്രവർത്തകനായ ആംബുലൻസ് ഡ്രൈവറെ സൈന്യം ആട്ടിയോടിച്ചു. മൃതദേഹം അവർ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ചു.
രണ്ടാഴ്ചത്തെ നരനായാട്ടിന് ശേഷം അൽ-അമൽ ഹോസ്പിറ്റലിൽ നിന്ന് ഇസ്രായേൽ സേന പിൻമാറിയപ്പോൾ കണ്ടകാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. ജീർണിച്ച നിലയിൽ ആബിദിന്റെ മൃതദേഹം ആശുപത്രി മൂലയിൽ കിടക്കുന്നു. ‘അദ്ദേഹത്തിന്റെ അഴുകിയ മൃതദേഹം ഇന്ന് കണ്ടെത്തി.
ആബിദ് ധരിച്ചിരുന്ന ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ യൂണിഫോം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. (ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ) ആ യൂനിഫോം അദ്ദേഹത്തിന് (യുദ്ധവേളയിൽ) സംരക്ഷണം നൽകേണ്ടതായിരുന്നു’’ -ആബിദിന്റെ ഫോട്ടോ സഹിതം പി.ആർ.സി.എസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
Read also :എഞ്ചിൻ കവർ വീണ് അടിയന്തര ലാൻഡിംഗ് നടത്തി ബോയിംഗ് വിമാനം