അവധിക്കാലമാണ്, ശ്രദ്ധ വേണം; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: വേനലവധിയും ചൂട് വർധിക്കുകയും ചെയ്തതോടെ കുട്ടികളും മറ്റും വെള്ളച്ചാട്ടങ്ങളിലും ജലാശയങ്ങളിലും ഇറങ്ങി കളിക്കുന്നത് നിത്യസംഭവമാണ്. ഇതിനിടെ നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. പരിചിതമല്ലാത്ത ജലാശയങ്ങളും നീന്തൽ അറിയാത്ത അവസ്ഥയും അപകട സാധ്യത വർധിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അവധിക്കാലമാണ്. ജലാശയങ്ങൾ ആവേശം കൊള്ളിച്ചേക്കാം. എടുത്ത് ചാടല്ലേ മക്കളേ… എന്നാണ് കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നത്.