Bigg Boss Malayalam Season 6: നന്ദന കളി തുടങ്ങി മക്കളെ: ഉത്തരം മുട്ടി ജാസ്മിൻ: ചിരി അടക്കാനാകാതെ നോറ

കഴിഞ്ഞ ദിവസം ആയിരുന്നു വൈൽഡ് കാർഡുകാർ ബി​ഗ് ബോസ് വീട്ടിൽ എത്തിയത്. ഇതിൽ കോമണറായ ഒരാളാണ് നന്ദന. ഷോയ്ക്ക് അകത്ത് താൻ ജാസ്മിനെ ടാർ​ഗെറ്റ് ചെയ്യുമെന്ന് നന്ദന മോഹൻലാലിനോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ കാര്യങ്ങൾ പോകുന്നുമുണ്ട്. അതിന് ആക്കം കൂട്ടാൻ ഇരുവരും ഇന്ന് ഏറ്റുമുട്ടിയിരിക്കുകയാണ്. ഹോട് സീറ്റ് എന്ന ടാസ്കിൽ ആയിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്.

ഈ ടാസ്കിൽ ക്യാപ്റ്റന് മറ്റ് ടീം അം​ഗങ്ങളോട് ചോദ്യങ്ങൾ ചോ​ദിക്കാം. ഇതിൽ”നന്ദന ആക്ടീവ് ആണെന്ന് കാണിക്കാൻ വേണ്ടി ഒരു വിവരവും ഇല്ലാതെ അവിടെയും ഇവിടെയും ചാടി നടന്ന് പറയുന്നതായിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അങ്ങനെ താങ്ങൾക്ക് തോന്നിയിട്ടുണ്ടോ” എന്നാണ് സായിയോട് ജാസ്മിൻ ചോ​ദിച്ചത്. പ്രീ പ്ലാൻഡ് ആയിട്ടുള്ള ആക്ട് ആയിട്ടാണ് തനിക്ക് ഫീൽ ചെയ്യുന്നത് എന്നായിരുന്നു സായിയുടെ മറുപടി. കൂടുതൽ ചോദ്യങ്ങൾ ജാസ്മിൻ ഉയർത്തിയെങ്കിലും ബി​ഗ് ബോസ് ബസറടിച്ച് അവിടെ അത് സ്റ്റോപ് ചെയ്യിച്ചു.

ഇതിനിടയിൽ ആണ് നന്ദനയും ജാസ്മിനും തമ്മിൽ ചെറിയ തർക്കമായത്. ആക്ടിവിറ്റി ഏരിയയിൽ നിന്നും പോകാൻ നേരം നന്ദന കെട്ടിപിടിക്കാൻ പോയപ്പോൾ ഒരു കൈ അകലത്തിൽ നിൽക്കാൻ ജാസ്മിൻ പറഞ്ഞു. തനിക്ക് കിട്ടിയ അവസരം എന്ന് വച്ച് നന്ദന അതിൽ കയറി പിടിക്കുകയും വലിയ തർക്കത്തിലേക്ക് കാര്യങ്ങൾ പോകുകയുമായിരുന്നു.

“ഗബ്രി ചേട്ടന് മാത്രമെ കെട്ടിപ്പിടിക്കാൻ പറ്റുള്ളൂ”എന്ന് നന്ദന ചോദിച്ചത് ജാസ്മിനെ ചൊടിപ്പിച്ചു. ആര് കെട്ടിപ്പിടിക്കണം കെട്ടിപിടിക്കണ്ട എന്നത് എന്റെ തീരുമാനം ആണെന്ന് ജാസ്മിൻ പറയുന്നുണ്ട്. നീ കെട്ടിപ്പിടിക്കയോ ഉമ്മ വയ്ക്കയോ എന്തോ ചെയ്യ് എന്നാണ് നന്ദന പറഞ്ഞത്. ശേഷം ഇരുവരും പറഞ്ഞ് പറഞ്ഞ് വലിയ തർക്കത്തിലേക്ക് പോകുന്നുണ്ട്. “പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞേ ഇരിക്കുള്ളൂ” എന്ന് ഇടയിൽ നന്ദന പറയുന്നുമുണ്ട്. ​ഗബ്രിയെ കെട്ടിപിടിക്കുന്നത് മാത്രമെ രാത്രിയും പകലും കാണുന്നുള്ളൂ വേറെ ഒന്നും കാണുന്നില്ലെന്നും നന്ദന ജാസ്മിനോട് പറയുന്നുണ്ട്. ഇതിനിയില്‍ നോറ ചിരിക്കുന്നതും ഇരുവരും സംസാരിക്കുന്നതിനിടെ ഇടപെട്ട ജിന്‍റോയോട് എതിര്‍ത്ത് സംസാരിക്കുന്നതും കാണാം.

Read also: Bigg Boss Malayalam Season 6: ‘നീ വെറും കുട്ടി: നിന്നെയും കൂട്ടി കേരളത്തിലെ എല്ലാ ദുര്‍ഗുണ പാഠശാലയിലും കൊണ്ടുപോകും’: ഋഷിക്കെതിരെ ആഞ്ഞടിച്ച് സിബിൻ