മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ ആറാം സീസണിലേക്കാണ് ബിഗ് ബോസ് മലയാളം കടന്നിരിക്കുന്നത്. 19 മത്സരാർഥികളുമായി തുടക്കം കുറിച്ച ഈ സീസൺ ഇപ്പോൾ അഞ്ചാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വെറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ കണ്ട ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. അതിൽ ചില മത്സരാർത്ഥികൾ പ്രേക്ഷകരുടെ വോട്ട് പ്രകാരം പുറത്തേക്ക് പോകുകയും, അനാരോഗ്യം മൂലം പുറത്താകുകയും, ബിഗ് ബോസ് നേരിട്ട് ഒരു മത്സരാർത്ഥിയെ പുറത്താക്കുന്നതുമൊക്കെ കഴിഞ്ഞ ആഴ്ചകളിൽ പ്രേക്ഷകർ കണ്ട സംഭവങ്ങളാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആര് വൈൽഡ് കാർഡ് മത്സരാർഥികളാണ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇനി വീട്ടിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം. ബിഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് ഉൾപ്പെടെയുള്ള ഇപ്പോഴത്തെ പത്തൊൻപത് മത്സരാർഥികളെക്കുറിച്ചു കൂടുതലായി അറിയാം:
1. അന്‍സിബ ഹസന്‍
ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകള്‍ എന്ന പരിചയപ്പെടുത്തല്‍ മാത്രം മതിയാവും എത്ര കാലം കഴിഞ്ഞാലും ഈ നടിയെ പരിചയപ്പെടുത്താന്‍. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്. ടെലിവിഷന്‍ അവതാരകയായി വന്നതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അന്‍സിബ ചലച്ചിത്ര ലോകത്ത് എത്തുന്നത്.
2. ജിന്‍റോ
പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയ്‍നര്‍. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസ് ട്രെയ്‍നിംഗില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. ജിന്റോ ബോഡി ക്രാഫ്‌റ്റ് എന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത്. ട്രെയിനറായി ജിന്റോ എകദേശം 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ.
3. ഋഷി എസ് കുമാര്‍
ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും മുടിയന്‍ എന്ന് കേട്ടാല്‍ മനസിലാവും. അതെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേതാവ് ഋഷി സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്. നര്‍ത്തകനെന്ന നിലയില്‍ പേരെടുത്തതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഋഷി എസ് കുമാര്‍ എത്തിയിരുന്നു. കൊച്ചി കാക്കനാട് സ്വദേശിയായ മുപ്പതുകാരനായ താരത്തിന്റെ അച്ഛൻ വ്യവസായിയായ സുനില്‍ കുമാറും അമ്മ പുഷ്‍പലതയും സഹോദരങ്ങള്‍ റിതുവും റിഷേഷുമാണ്.
4. ജാസ്മിന്‍ ജാഫര്‍
സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്. ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. ജീവിതാനുഭവത്തിന്‍റെ തീച്ചുളയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സോഷ്യല്‍ മീഡിയ ചിറകിലേറി പറന്നുവന്നയാളാണ് ജാസ്മിന്‍ ജാഫര്‍.
5. ശ്രീതു കൃഷ്ണൻ
ശ്രീതു കൃഷ്ണൻ എന്ന പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും അലീന ടീച്ചർ (അലീന പീറ്റർ) എന്ന് കേട്ടാല്‍ ആളെ മനസിലാവും. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മയറിയാതെയിലൂടെയാണ് ശ്രീതു ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീതു. ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദവും നേടി. തമിഴ് സീരിയലിലൂടെയാണ് ശ്രീതു കൃഷ്ണന്‍ തന്റെ കരിയർ ആരംഭിച്ചത്. വിജയ് ടിവിയിലെ 7C ടിവി എന്ന പരമ്പരയിലൂടെ ആയിരുന്നു തുടക്കം. പിന്നാലെ ആയുധ എഴുത്ത് എന്ന സീരിയലിലു നടി ശ്രദ്ധേയ വേഷം ചെയ്ത് കയ്യടി നേടി. തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രമുഖ ചാനലുകളിലെ സീരിയലുകളിലും ശ്രീതു നിറസാന്നിധ്യം അയി മാറിയിരുന്നു.
6. ജാന്‍മോണി ദാസ്
വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു ഇന്ന് വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്‍റ് ലിസ്റ്റ്. ഒരു റെയില്‍വേ ഉദ്യോഗസ്ഥ കൂടിയായിരുന്ന മുത്തശ്ശിയുടെ സംരക്ഷണയിലാണ് ജാന്‍മോണി വളര്‍ന്നത്. കുട്ടിക്കാലത്തേ നൃത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ജാന്‍മോണിയെ വീട്ടുകാര്‍ ക്ലാസിക്കല്‍ നൃത്തമായ സത്രിയ അഭ്യസിക്കാന്‍ അയച്ചു. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തുടക്കമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് കൂടിയാണ് ജാന്‍മോണി ദാസ്.
7. ശ്രീരേഖ
കുട്ടിക്കാലത്തേ കലാഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീരേഖയ്ക്ക് കലോത്സവമാണ് പ്രകടനങ്ങള്‍ക്കുള്ള ആദ്യ വേദികള്‍ നല്‍കിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്‍ൻ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടി. ഡിയര്‍ വാപ്പി എന്ന വേറിട്ട സിനിമയിലും ശ്രീരേഖ വേഷമിട്ടിട്ടുണ്ട്. സന്ദീപ് ശ്രീധരനാണ് ശ്രീരേഖയുടെ ഭർത്താവ്. മോർഗ്, ഗലീലിയോ, വെയിൽ തുടങ്ങിയ സിനിമകളിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രോജക്റ്റ് കോർഡിനേറ്ററുമൊക്കെയാണ് സന്ദീപ് ശ്രീധരൻ. നിലവില്‍ സന്ദീപ് സ്റ്റുഡിയോ നടത്തുകയാണ്. തൃശൂരാണ് ശ്രീരേഖയും സന്ദീപും താമസിക്കുന്നത്.
8. അപ്‍സര രത്‍നാകരന്‍
സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ സാന്ത്വനത്തിലെ ജയന്തിയെ അവതരിപ്പിച്ച അപ്സര ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തുകാരിയായ അപ്‍സര മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചയാളാണ്.വര്‍ഷങ്ങളായി വിവിധ ഭാഷാ ടെലിവിഷൻ സീരിയലുകളില്‍ തിളങ്ങയതിന്റെ അനുഭവ പരിചയം നടി അപ്‍സര രത്‍നാകരനുണ്ട്. തിരുവനന്തപുരത്തുകാരിയാണ് അപ്‍സര രത്‍നാകരൻ. സിരിയലുകള്‍ക്ക് പുറമേ നിരവധി പ്രധാനപ്പെട്ട സിനിമകളിലും നടി അപ്‍സര രത്‍നാകരൻ വേഷമിട്ടിട്ടുണ്ട്. നിരവധി ഉല്‍പ്പന്നങ്ങളുടെ ഹിറ്റായ പരസ്യ ചിത്രങ്ങളിലും ശ്രദ്ധയാകര്‍ഷിച്ച അപ്‍സര രത്‍നാകരൻ മികച്ച മിനി സ്‍ക്രീൻ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷൻ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. അപ്‍സര രത്‍നാകരൻ വേഷമിട്ടതില്‍ ഉള്ളത് പറഞ്ഞാല്‍ പ്രേക്ഷകരുടെ പ്രിയം നേടിയ ഒരു ഹിറ്റ് ടെലിവിഷൻ ഷോയായിരുന്നു. സംവിധായകൻ ആല്‍ബിയാണ് ഭര്‍ത്താവ്.
9. ഗബ്രി ജോസ്
അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഗബ്രിയുടേത്. തട്ടുകട മുതല്‍ സെമിത്തേരി വരെ, ദി ഹോപ്പ് എന്നീ ചിത്രങ്ങളിലും ഗബ്രി ജോസ് അഭിനയിച്ചിട്ടുണ്ട്. യോഗയാണ് ഗബ്രിയുടെ മറ്റ് താല്‍പര്യങ്ങളില്‍ ഒന്ന്. സ്ഥിരമായി യോഗ അഭ്യസിക്കാറുണ്ട് അദ്ദേഹം. മൃഗസ്നേഹിയായ ഗബ്രി ജോസിന് ഏറ്റവുമിഷ്ടം നായകളെയാണ്.
10. നോറ മുസ്‌കാൻ
കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡല്‍ ഇങ്ങനെയൊക്കെ നോറയെ പരിചയപ്പെടുത്താം. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. @NorahmuskaanT എന്നാണ് നോറയുടെ യുട്യൂബ് ചാനലിന്റെ പേര്. ചാനൽ തുടങ്ങി അധികം ആയില്ലെങ്കിലും 394ൽ പരം സബ്സ്ക്രൈബേഴ്സ് താരത്തിനുണ്ട്. ഇൻസ്റ്റാഗ്രാമിൽ 308കെ ഫോളേവേഴ്സുള്ള നോറയ്ക്ക് ഫേസ്ബുക്കിൽ 2.2കെ ഫോളോവേഴ്സും ഉണ്ട്.
11. അര്‍ജുന്‍ ശ്യാം ഗോപന്‍
2020 ലെ മിസ്റ്റര്‍ കേരള. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒരു പാഷനാണ്. ഒരു ജൂഡോ പ്ലേയര്‍
കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.
കുട്ടിക്കാലത്ത് അല്‍പം വണ്ണം കൂടുതലുള്ള കുട്ടിയായിരുന്നു അര്‍ജുന്‍. അന്നത്തെ നിലയില്‍ നിന്ന് ഇപ്പോഴത്തെ ഫിറ്റ് ബോഡിയിലേക്ക് താന്‍ എങ്ങനെയാണ് എത്തിയതെന്ന് ചിത്രങ്ങളിലൂടെ കാട്ടുന്ന ഒരു ഷോര്‍ട്ട്സ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ അര്‍ജുന്‍ പങ്കുവച്ചിരുന്നു.
12. ശരണ്യ ആനന്ദ്
ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്. ഗുജറാത്തിലെ സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ഛന്‍ ആനന്ദിന് അവിടെ ബിസിനസ് ആയിരുന്നു. എന്നാല്‍ നാട്ടിലായിരുന്നു വിദ്യാഭ്യാസം. എടത്വ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഎസ്‍സി നഴ്സിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തേക്ക് എത്തിയത്. തമിഴിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. നൃത്ത സംവിധായികയായാണ് മലയാള സിനിമയേക്ക് എത്തുന്നത്. ആമേന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നടിയായി എത്തിയത്. പിന്നീട് അച്ചായന്‍സ്, ചങ്ക്സ്. ആകാശഗംഗ 2, മാമാങ്കം, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ആകാംശഗംഗ 2 ല്‍ ചുടലയക്ഷിയുടെ കഥാപാത്രമാണ് ശരണ്യ ചെയ്തത്. തമിഴിനൊപ്പം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ശരീരസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ശരണ്യയ്ക്ക് യാത്രകള്‍ ഏറെ ഇഷ്ടമാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൊക്കെ ഏറെ ഫോളോവേഴ്സ് ഉള്ള അവര്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. മനേഷ് രാജന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്.
13. റസ്മിന്‍ ബായ്‍
മറ്റൊരു കോമണര്‍ മത്സരാര്‍ഥി. സെന്റ് തെരേസാസ് കോളേജില്‍ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍. കൊച്ചി സ്വദേശി. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്‍മിൻ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനത്തിലേക്ക് തിരിഞ്ഞത്. റൈഡിംഗിലും ആവേശമുള്ളയാളാണ് ബിഗ് ബോസ് ഷോയില്‍ കോമണേഴ്‍സ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയിരിക്കുന്ന രസ്‍മിൻ ഭായി. റൈഡറായും അവതാരകയായും യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മത്സരാര്‍ഥിയായ രസ്‍മിൻ ഭായ് സീ കേഡറ്റും ആണ്. ബങ്ക് മേറ്റ്‍സാണ് യൂട്യൂബ് ചാനല്‍. ആയിരക്കണക്ക് പ്രേക്ഷകരില്‍ നിന്നാണ് ഏഷ്യാനെറ്റ് ഷോയിലേക്ക് കോമണേഴ്‍സിനെ തെരഞ്ഞെടുത്തത്.
14. പൂജ കൃഷ്ണ
അഭിമുഖ വീഡിയോകളിലൂടെയാണ് പൂജ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായത്. ഒരു ജനപ്രിയ യൂട്യൂബ് ചാനലിൻ്റെ അവതാരക സെലിബ്രിറ്റി അഭിമുഖങ്ങൾക്ക് പേരുകേട്ടതാണ്. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് പൂജ. അതിഥികളോട് എപ്പോഴും പോസിറ്റീവ് ആയും ഊര്‍ജ്ജത്തോടെയും സംസാരിക്കാറുള്ള പൂജയുടെ ബിഗ് ബോസ് എന്‍ട്രി ഷോയുടെ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. അവതാരകയായാണ് തന്നെ മിക്കവരും അറിയുന്നതെങ്കിലും ഒരു നടിയും നര്‍ത്തകിയും കൂടിയാണ് താനെന്ന് പൂജ പറയുന്നു. ആളുകളോട് സംസാരിക്കുകയും അവരെ ചിരിപ്പിക്കുകയും തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പൂജ പറയുന്നത്.
15. അഭിഷേക് ജയദീപ്
തൊഴിൽപരമായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അഭിഷേക് ജയദീപ് മിസ്റ്റർ ഗേ വേൾഡ് ഇന്ത്യ 2023 റണ്ണറപ്പായിരുന്നു. തൃശൂര്‍ സ്വദേശിയായ അഭിഷേക് മൂന്ന് വര്‍ഷമായി പൂനെയിലാണ് താമസിക്കുന്നത്. ജോലിയ്ക്കൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഭിഷേക് ഒരു ഗേ ആണ്. തന്‍റെ ജെന്‍ഡര്‍ ഐഡന്‍റിറ്റിയെക്കുറിച്ച് അച്ഛന് ഇതുവരെ അറിയില്ലെന്ന് അഭിഷേക് പറയുന്നു. ബിഗ് ബോസിലൂടെ അത് പ്രഖ്യാപിക്കുമ്പോള്‍ അച്ഛന്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. നന്നായി സംസാരിക്കാനും പെരുമാറാനുമുള്ള കഴിവ് കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമെന്നാണ് ബിഗ് ബോസ് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫാഷനോട് അഭിനിവേശം സൂക്ഷിക്കുന്ന ആളുമാണ് അഭിഷേക്.
16. നന്ദന
സാധാരണക്കാരനായ മത്സരാർത്ഥി തൃശൂർ സ്വദേശിയാണ്. അവൾ ഒരു നർത്തകിയും മോഡലും കൂടിയാണ്. വളരെ വേഗത്തിലും ചടുലമായും സംസാരിക്കുന്ന നന്ദന നിലവില്‍ അക്കൗണ്ടിംഗ് പഠിക്കുകയാണ്. ഒപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വീട്ടില്‍ അമ്മയും ചേച്ചിയുമാണ് ഉള്ളത്.
17. സീക്രട്ട് ഏജൻ്റ് അഥവാ സായി കൃഷ്ണ
തൻ്റെ സോഷ്യൽ മീഡിയ പേജായ സീക്രട്ട് ഏജൻ്റിലൂടെ അറിയപ്പെടുന്ന ജനപ്രിയ സ്വാധീനമുള്ളവരിൽ ഒരാളാണ് സായ് കൃഷ്ണ. വൈറലായ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സായിയുടെ പ്രതികരണ വീഡിയോകൾക്ക് വലിയ ആരാധകരുണ്ട്. മലപ്പുറത്തുകാരനാണ് സായ് കൃഷ്‍ണൻ. ബിഡിഎസാണ് പഠിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്ററാണ് സായി.
18. അഭിഷേക് ശ്രീകുമാർ
എൽജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരെ ശബ്ദിക്കുന്നതിന് പേരുകേട്ട ഒരു സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നയാളാണ് അഭിഷേക്. അദ്ദേഹം ഒരു നടൻ-മോഡൽ കൂടിയാണ്. പത്തനംതിട്ട സ്വദേശിയാണ്. ബിടെക് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ഡിജിറ്റല്‍ സ്‍ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അനലിറ്റിക്സിസിലും പഠനം നടത്തിയിട്ടുണ്ട്. സ്വന്തമായി ഗാരേജ് നടത്തുന്ന അഭിഷേക് ശ്രീകുമാര്‍ മഡി എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. അഭിപ്രായവ്യത്യാസത്താൽ സോഷ്യൽ മീഡിയയിൽ നിന്നും അഭിഷേകിനെ പുറത്താക്കിയിരുന്നു.
19. ഡിജെ സിബിൻ
ഇൻഡസ്ട്രിയിലെ ജനപ്രിയ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് സിബിൻ. ഒരു നർത്തകി മാത്രമല്ല, നടൻ കൂടിയാണ് സിബിൻ. ‘സ്റ്റാർട്ട് മ്യൂസിക്’ എന്ന സെലിബ്രിറ്റി മ്യൂസിക് ഷോയിൽ ഡിജെ ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡിജെയായി ലോകമെമ്പാടും ഇരുന്നൂറ്റിയമ്പതിലധികം വേദികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.