വാഷിങ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചാരവൃത്തിക്കേസിൽ പൊലീസ് അസാൻജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2010 ൽ യുഎസ് സൈനിക രഹസ്യങ്ങൾ പുറത്തുവിട്ട് വിവാദം സൃഷ്ട്ടിച്ച അൻസാജ് ബ്രിട്ടീഷ് ജയിലിലാണ്. 2017ൽ ജയിൽമോചിതയായ മാനിങ്ങിന്റെ കാര്യത്തിൽ യുഎസ് എടുത്ത നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് അഭ്യർഥന.
അസാൻജിനു രേഖകൾ ചോർത്തി നൽകിയ സൈനിക ഇന്റലിജൻസ് അനലിസ്‌റ്റ് ചെൽസി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വെട്ടിക്കുറച്ചിരുന്നു.
Read also :ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു; വ്യോമാക്രമണം ഈദ് ആഘോഷത്തിനിടെ