അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഈ മാസം 28ന് വിരമിക്കുന്ന ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന്റെ ബഹുമാനാര്‍ത്ഥം ലോകായുക്ത കോടതി ഹാളില്‍ ഫുള്‍ കോര്‍ട്ട് റെഫറന്‍സ് നടത്തി. ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് ലോകായുക്ത സ്പെഷ്യല്‍ അറ്റോര്‍ണിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ . എ. ഷാജി ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് എന്‍. എസ്. ലാല്‍ എന്നിവര്‍ സംസാരിച്ചു.
നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും അഭിഭാഷകര്‍ക്കും ലോകായുക്ത സ്റ്റാഫ് അംഗങ്ങള്‍ക്കും ബഹു: ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ്, നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഡിവിഷന് ബെഞ്ചിലും സിംഗിള്‍ ബെഞ്ചിലുമായി 2091 കേസുകള്‍ ഫയല്‍ ചെയ്തെന്നും അതിന് പുറമെ സിംഗിള്‍ ബെഞ്ചില്‍ മാത്രമായി 2082 പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് കേസുകളും ഫയല്‍ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
1345 കേസുകള്‍ ഡിവിഷന് ബെഞ്ചും 1687 കേസുകള്‍ സിംഗിള്‍ ബെഞ്ചും 2340 പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് കേസുകള്‍ സിംഗിള്‍ ബെഞ്ചും ഇക്കാലയളവില്‍ തീര്‍പ്പാക്കിയതായി ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് വ്യക്തമാക്കി. ആകെ 5372 കേസുകള്‍ തീര്‍പ്പാക്കിയതായി അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിവിഷന് ബെഞ്ചിലെ 318 കേസുകളും സിംഗിള്‍ ബെഞ്ചിലെ 369 കേസുകളും 462 പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് കേസുകളും ചേര്‍ത്ത് ആകെ 1149 കേസുകള്‍ നിലവില്‍ തീര്‍പ്പാക്കുവാന്‍ ശേഷിക്കുന്നുണ്ടെന്നും ജസ്റ്റീസ് വ്യക്തമാക്കി.