ന്യൂഡൽഹി: ബിരുദാനന്തര ബിരുദത്തിനുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പി.ജി 2024 ഫലം ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. pgcuet.samarth.ac.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാം.
മാർച്ച് 11 മുതൽ 28 വരെ നടന്ന പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. 4.6 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സി.യു.ഇ.ടി പി.ജിക്ക് രജിസ്റ്റർ ചെയ്തത്. വിവിധ കോഴ്സുകളിലേക്കായി 157 വ്യത്യസ്ത ചോദ്യപേപ്പറിലാണ് പരീക്ഷ നടത്തിയത്.
ഓരോ വിഷയത്തിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 39 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 190 സർവകലാശാലകൾ സി.യു.ഇ.ടി പി.ജി മാർക്കിന്റെ അടിസ്ഥാനത്തിലാണ് പി.ജി പ്രവേശനം നൽകുന്നത്.