തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ ലൈഫ് മെമ്പർ, റിട്ടയേഡ് ചീഫ് എൻജിനീയർ(പി.ഡബ്ല്യു.ഡി) അജിത് മുഹമ്മദ് (ഭദ്രാഞ്ജലി, ഗ്രീൻ വില്ല,TC 34/1522(9), മൂന്നാംമൂട് വട്ടിയൂർക്കാവ് ) നിര്യാതനായി.
നജ്മാ മുഹമ്മദ് ഭാര്യയും മൻസുർ മുഹമ്മദ് (അബുദാബി),സൈറാ മുഹമ്മദ്, സരീന മുഹമ്മദ് എന്നിവർ മക്കളുമാണ്. വഫ മൻസൂർ, ഇംതിയാസ്,അഫാഖ് റ്റി.എൻ, എന്നിവർ മരുമക്കളുമാണ്.
കിംസ് ഹെൽത്ത് ചെയർമാൻ ഡോ എം ഐ സഹദുള്ള, ഡയറക്ടർമാരായ ഇ എം നജീബ് , ഇക്ബാൽ എന്നിവരുടെ മൂത്താപ്പാ,മുൻ കോഓപ്പറേറ്റീവ് രജിസ്ട്രാർ കൊട്ടാരം തുരുത്ത് പണയിൽ വീട്ടിൽ മർഹൂം ടി എം അബ്ദുൽ ഖാദറിൻറെയും, ആലപ്പുഴ മുല്ല വീട്ടിൽ പരേതയായ ആയിഷാ ബീവിയുടെയും മകനാണ് പരേതൻ.
റിട്ടയേഡ് ജോയിൻറ് സെക്രട്ടറി എം എം ഇസ്മയിൽ സഹോദരനും, നസീമ പരീത്, സോഫിയാ മുഹമ്മദ് എന്നിവർ സഹോദരിമാരുമാണ്.
നാളെ (16/04/2024) രാവിലെ എട്ട് മണിക്ക് പാളയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.