ഫ്രൂട്സ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഫ്രൂട്സ് ഉപയോഗിച്ച് ഒരു കസ്റ്റാര്‍ഡ് തയ്യറാക്കിയാലോ? നേരിയ മധുരവും തണുപ്പുമുള്ള കസ്റ്റാര്‍ഡ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇതില്‍ ഫ്രൂട്സ് ചേര്‍ക്കുന്നത് സ്വാദിനൊപ്പം ആരോഗ്യവും നല്‍ന്നു. തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാല്-3 കപ്പ്
- കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്
- വാനില എസന്‍സ്-അര ടീസ്പൂണ്‍
- പഞ്ചസാര-പാകത്തിന്
- പഴവര്‍ഗങ്ങള്‍
- ഡ്രൈ ഫ്രൂട്സ്
തയ്യറാക്കുന്ന വിധം
പാല് പഞ്ചസാരയും ചേര്‍ത്തു തിളപ്പിയ്ക്കുക. മറ്റൊരു പാത്രത്തില്‍ അല്പം പാല് ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക. ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും. ഈ മിശ്രിതം അല്പം കട്ടിയാകുമ്പോള്‍ വാങ്ങി വയ്ക്കാം. വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.