ചേർത്തല: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീണു മരിച്ചു. ത്രേസ്യാമ്മ (68)ആണ് മരിച്ചത്.
ചേർത്തല ട്രഷറിയിൽ ക്യൂ നിൽക്കുമ്പോൾ ആണ് കുഴഞ്ഞു വീണത്. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ്, മിമിഷ.
Read also :കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു