ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു

അഹമ്മദാബാദ്: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി എർട്ടിഗ കാറിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. എട്ട് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

നദിയാഡിന് സമീപമാണ് അപകടമുണ്ടായത്, 93 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. ചില സാങ്കേതിക തകരാർ മൂലം ട്രക്ക് എക്‌സ്പ്രസ് വേയുടെ ഇടതുപാതയിൽ നിർത്തിയിരിക്കാമെന്നും കാർ ഡ്രൈവർക്ക് ബ്രേക്ക് ഇടാൻ വേണ്ടത്ര സമയം ലഭിക്കാതെ വന്ന് ഇടിച്ചതാകാമെന്നും നദിയാദ് എംഎൽഎ പങ്കജ് ദേശായി പറഞ്ഞു.

അപകടത്തിനു പിന്നാലെ പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻ ഗതാഗതകുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

Read also :സൂര്യതിലകം അണിഞ്ഞ അയോധ്യ രാമവിഗ്രഹത്തെ കണ്ടുതൊഴുത് പ്രധാനമന്ത്രി