ആ നടി ‘ഡ്രീംഗേള്‍’ ആണ്: അധിക്ഷേപിച്ചവന്റെ അവസ്ഥ കണ്ടോ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കനത്ത ചൂടിലാണ് രാജ്യം. സ്ഥാനാര്‍ത്ഥികള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഇതിനിടയില്‍ വ്യക്തിഹത്യ മുതല്‍ ആക്ഷേപവും അധിക്ഷേപവും വരെ ഉണ്ടാകുന്നുണ്ട്. ചിലര്‍ അത് കണ്ടില്ലെന്നു നടിക്കും. ചിലര്‍ അതിനെ ചോദ്യം ചെയ്യാനും മടിക്കാറില്ല. അങ്ങനെയൊരു വിവാദമാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത്. ഹേമ മാലിനിയാണ് പരാതിക്കാരി. അധിക്ഷേപിച്ചതാകട്ടെ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും.

മഥുര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കഴുക്കുന്നതിനിടെയാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നാക്കില്‍ നിന്നും പിഴവുണ്ടായത്. ഇത് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയതോടെ കാര്യത്തിന്റെ കിടപ്പുമാറി. വെറുമൊരു സിനിമാ നടിയല്ല ഹേമമാലിനി എന്ന സ്ഥാനാര്‍ത്ഥിയെന്ന് സുര#ജേവാലയ്ക്ക മനസ്സിലായത് പണികിട്ടയ ശേഷമാണ്.

എം.പി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേവാലയ്ക്കെതിരേയുള്ളത്.

അതും ഹേല മാലിനിയെ പഴി പറഞ്ഞതിന്. പരാതി സംബന്ധിച്ച് സുര്‍ജേവാലയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി.

പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ 48 മണിക്കൂറോളമാണ് വിലക്ക്. നാളെ മാത്രമേ വിലക്ക് മാറൂ. നാളെയും സുര്‍ജേവാലയ്ക്ക് അവധിയാണ്. ഹേമമാലിനി നാളെയും മണ്ഡലത്തില്‍ സജീവമായി വോട്ടു തോടുമ്പോള്‍ തിരിച്ചടിയുടെ ആഘാതം തീര്‍ക്കാന്‍ എന്തു ചെയ്യുമെന്നാണ് സുര്‍ജേവാല ആലോചിക്കുന്നത്.

മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍കാലങ്ങളിലെ ‘ഡ്രീം ഗേള്‍’ ഹേമമാലിനി മത്സരിക്കുമ്പോള്‍ അത് ആഘോഷിക്കുകയാണ് പ്രവര്‍ത്തകര്‍. കര്‍ഷക പ്രക്ഷോഭം മൂലം ജാട്ട് സമുദായത്തിലെ ഒരു വിഭാഗത്തില്‍ അതൃപ്തി വര്‍ധിച്ച സാഹചര്യത്തില്‍, പ്രദേശത്തെ സമുദായത്തിന്റെ ഗണ്യമായ വോട്ടര്‍ അടിത്തറയില്‍ നേട്ടമുണ്ടാക്കാന്‍ തന്റെ ‘ ജാട്ട് ബാഹു’ പദവി മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ജാട്ട് സമുദായത്തിലെ ഏറ്റവും വലിയ ഐക്കണുകളില്‍ ഒരാളായ മുതിര്‍ന്ന നടന്‍ ധര്‍മ്മേന്ദ്രയുടെ ഭാര്യയായതിനാല്‍, ജാട്ടുകള്‍ 35 ശതമാനം വോട്ടര്‍മാരുള്ള മഥുരയിലെ മികച്ച സ്ഥാനാര്‍ത്ഥിയായി ഹേമാലിനിയെ തന്നെ മാറ്റുകയാണ്. 2019ല്‍ ധര്‍മേന്ദ്രയും ഹേമമാലിനിക്കു വേണ്ടി പ്രചാരണം നടത്തി.

”മഥുരയുടെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് ഞാന്‍ എന്റെ നേതൃത്വത്തിന് ഉറപ്പ് നല്‍കുന്നുവെന്നാണ് ഹേമമാലിനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അന്ന് പറഞ്ഞത്. എനിക്കിപ്പോള്‍ ഇതിലും വലിയ ജോലി ചെയ്യണം. മണ്ഡലത്തിലെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള എന്റെ പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു.

മഥുരയിലെ ജനങ്ങളെ സേവിക്കുന്നതിനായി എന്റെ ജീവിതം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഹേമമാലിനി പറഞ്ഞത്. 2014ല്‍ മഥുര മണ്ഡലത്തില്‍ നിന്ന് ഹേമ മാലിനി മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ഥിയായ ജയന്തിനെ പരാജയപ്പെടുത്തിയത്. ശുദ്ധമായ ഒരു രാഷ്ട്രീയക്കാരി എന്ന പ്രതിച്ഛായയാണ് അവര്‍ക്കുള്ളത്. ലോക്‌സഭയില്‍ എത്തിയ 10 വര്‍ഷത്തിനിടെ വലിയ വിവാദങ്ങളിലൊന്നും അവര്‍ പെട്ടിട്ടില്ല. മൃദുഭാഷിയുമാണ്.

ഭഗവാന്‍ കൃഷ്ണനോടും രാധാ റാണിയോടുമുള്ള ഹേമ മാലിനിയുടെ വിശ്വാസവും ഇഷ്ടവും ആളുകള്‍ വളരെയധികം വിലമതിക്കുന്നുവെന്നാണ് മഥുരയിലെ വോട്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നഗര സന്ദര്‍ശനവേളയില്‍ എംപി എന്ന നിലയില്‍ അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചപ്പോള്‍, അവര്‍ ‘കൃഷ്ണഭക്തിയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുകയാണെന്ന്’ കൂട്ടിച്ചേര്‍ത്തു.

പതിനാറാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയും കൃഷ്ണ ഭക്തയുമായ മീരാ ബായിയുടെ ജീവിതത്തെ ആസ്പദമാക്കി അവര്‍ നൃത്ത ബാലെ അവതരിപ്പിച്ചതിനും പ്രധാനമന്ത്രി സാക്ഷിയായി. 1999ല്‍ ആദ്യമായി ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍ മുതല്‍ ‘ഡ്രീം ഗേള്‍’ രാഷ്ട്രീയത്തില്‍ സജീവമാണ് എന്നത് ശ്രദ്ധേയമാണ്. 2004ല്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു.

2014ല്‍ എം.പി ആകുന്നതിന് മുമ്പ് അവര്‍ രാജ്യസഭയിലായിരുന്നു. 2019ല്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥി കുന്‍വര്‍ നരേന്ദ്ര സിങ്ങിനെ 2.9 ലക്ഷം വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. 1948 ഒക്ടോബര്‍ 16ന് തമിഴ്നാട്ടിലെ അമ്മന്‍കുടിയില്‍ തമിഴ് സംസാരിക്കുന്ന ചക്രവര്‍ത്തി കുടുംബത്തിലാണ് ഹേമ മാലിനി ജനിച്ചത്.

നിര്‍മ്മാതാവും ഭരതനാട്യ നര്‍ത്തകിയും സര്‍വ്വോപരി ഒരു രാഷ്ട്രീയക്കാരിയുമാണ് ഈ ഡ്രീം ഗേള്‍. 1961 ല്‍ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു. 1968ല്‍ സപ്‌നോ കാ സൗദാഗര്‍ (1968) എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹേമ മാലിനി പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു.

1970കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായി മാറി. ഷോലെ എന്ന വന്‍ വിജയമായിരുന്ന ചിത്രത്തിലെ നായിക കഥാപാത്രമായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. തന്റെ മിക്ക ചിത്രങ്ങളിലും ഭാവി ഭര്‍ത്താവായ ധര്‍മേന്ദ്രയ്ക്കൊപ്പവും അക്കാലത്തെ പ്രശസ്ത താരങ്ങളായിരുന്ന രാജേഷ് ഖന്ന, ദേവ് ആനന്ദ് എന്നിവരോടൊപ്പവുമാണ് അവര്‍ അഭിനയിച്ചത്. തുടക്കത്തില്‍ ‘ഡ്രീം ഗേള്‍’ എന്ന പേരു നേടിയ ഹേമമാലിനി, 1977 ല്‍ അതേ പേരിലുള്ള ഒരു സിനിമയിലും അഭിനയിച്ചു.

ഹാസ്യ, നാടകീയ വേഷങ്ങളും ഒപ്പം നര്‍ത്തകിയെന്ന നിലയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 1976 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ഇന്ത്യന്‍ നടിമാരില്‍ ഒരാളായിരുന്നു അവര്‍. തന്റെ അഭിനയജീവിതത്തിലുടനീളം മികച്ച നടിക്കുള്ള 11 ഫിലിംഫെയര്‍ പുരസ്‌കാര നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. 2000 ല്‍ അവര്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഒപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും നേടി.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ സര്‍ പദംപത് സിംഘാനിയ സര്‍വകലാശാല അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണായി ഹേമ മാലിനി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌ക്കാരത്തിനും നൃത്തത്തിനുമുള്ള സംഭാവനയ്ക്കും സേവനത്തിനും ദില്ലിയിലെ ഭജന്‍ സോപോരിയില്‍ നിന്ന് 2006ല്‍ അവര്‍ക്ക് സോപോരി അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് വിറ്റസ്ത അവാര്‍ഡ് ലഭിച്ചു.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2013ല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ നിന്ന് എന്‍ടിആര്‍ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2003 മുതല്‍ 2009 വരെ ഹേമ മാലിനി ഭാരതീയ ജനതാ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യ സഭയില്‍ അംഗമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ശാശ്വതാംഗം കൂടിയാണ് ഹേമ മാലിനി.

1999 ല്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ബോളിവുഡ് നടനുമായിരുന്ന വിനോദ് ഖന്നയ്ക്ക് വേണ്ടി പഞ്ചാബിലെ ഗുരുദാസ്പൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ ഹേമ മാലിനി പ്രചാരണം നടത്തി. 2004 ഫെബ്രുവരിയില്‍ അവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നാമനിര്‍ദ്ദേശത്തില്‍ അവര്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ എംപിയായി സേവനമനുഷ്ഠിച്ചു.

2010 മാര്‍ച്ചില്‍ ഹേമ മാലിനിയെ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാക്കുകയും 2011 ഫെബ്രുവരിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അനന്ത് കുമാര്‍ അവരെ ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2014 ലെ ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ മഥുര മണ്ഡലത്തില്‍നിന്ന് നിലവിലുണ്ടായിരുന്ന അംഗം ജയന്ത് ചൗധരിയെ (ആര്‍എല്‍ഡി) 3,30,743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സഞ്ജീവ് കുമാറിന്റെയും ജീതേന്ദ്രയുടെയും വിവാഹാലോചനകള്‍ നിരസിച്ച ശേഷം സഹനടനായ ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പ്രകാശ് കൗറിനെ വിവാഹം കഴിച്ച് സണ്ണി, ബോബി എന്നീ രണ്ട് ആണ്‍മക്കളുള്ള ധര്‍മ്മേന്ദ്രയ്ക്ക് പ്രകാശ് വിവാഹമോചനം നിഷേധിച്ചതിനാല്‍ ഹേമയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദു വിവാഹ നിയമം അനുസരിച്ച്, ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ ഒരു ഹിന്ദുവിന് രണ്ടാമത് വിവാഹം കഴിക്കാന്‍ കഴിയില്ല. ആര്യ സമാജ് ഹിന്ദു പഞ്ചാബി ജാട്ട് കുടുംബത്തില്‍പ്പെട്ടയാളാണ് ധര്‍മേന്ദ്ര.

ധര്‍മ്മേന്ദ്ര, ശശി കപൂര്‍, ദേവ് ആനന്ദ് എന്നിവരോടൊപ്പം 1970കളില്‍ ഹിറ്റ് ഓണ്‍-സ്‌ക്രീന്‍ ജോടിയായി അഭിനയിച്ച അവര്‍ വിവാഹത്തിന് ശേഷം 1980-87ല്‍ രാജേഷ് ഖന്നയ്ക്കൊപ്പം 8 ഹിറ്റ് സിനിമകള്‍ അഭിനയിച്ചു. ധര്‍മ്മേന്ദ്ര ഹേമ മാലിനി 31 ചിത്രങ്ങളില്‍ റൊമാന്റിക് റോളുകളില്‍ ജോടിയായെങ്കിലും 35 സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ 20 എണ്ണം ഹിറ്റുകളും 15 എണ്ണം ഫ്‌ളോപ്പുമായി. രസകരമെന്നു പറയട്ടെ,

രാജേഷ് ഖന്ന-ഹേമമാലിനി ജോഡിക്ക് 70 കളുടെ തുടക്കത്തില്‍ 2 ഹിറ്റുകളും പിന്നീട് 70 കളുടെ അവസാനത്തില്‍ 3 നിര്‍ഭാഗ്യകരമായ ഫ്‌ളോപ്പുകളും ഉണ്ടായിരുന്നു. അതിനുശേഷം ഈ ജോഡിയെ എഴുതിത്തള്ളിയെങ്കിലും എണ്‍പതുകളില്‍ അവര്‍ ജോഡിയായി 8 ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കി. രാജേഷ് ഖന്നയ്ക്കൊപ്പം 10 ഹിറ്റുകളാണ് ഹേമ മാലിനിക്കുള്ളത്.

1979 ഓഗസ്റ്റ് 21ന്, ഹേമയും ധര്‍മ്മേന്ദ്രയും ഇസ്ലാം മതം സ്വീകരിച്ചു. അവരുടെ പേരുകള്‍ യഥാക്രമം ഐഷാ ബി.ആര്‍. ചക്രവര്‍ത്തി, ദിലാവര്‍ ഖാന്‍ കേവല്‍ കൃഷ്ണന്‍ എന്നിങ്ങനെ മാറ്റി. ഇസ്ലാമിക ആചാരപ്രകാരം വിവാഹിതരായി. അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം, ഹേമ മാലിനി ഇഷയ്ക്കും പിന്നീട് അഹാനയ്ക്കും ജ•ം നല്‍കി. ഹിന്ദി സിനിമകളില്‍ ബെല്‍ ബോട്ടും ഷര്‍ട്ടും ധരിച്ച ആദ്യ നടിമാരില്‍ ഒരാളാണ് അവര്‍.

കൂടാതെ പരസ്യമായ വസ്ത്രങ്ങളൊന്നും ധരിക്കില്ലെന്ന് വാക്ക് പാലിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഹേമമാലിനി. ഇങ്ങനെ ഇന്ത്യന്‍ സിനിമയില്‍ വിലിയൊരു ബാക്കപ്പുള്ള ഹേമമാലിനിയെ അധിക്ഷേപിച്ചാല്‍ സുര്‍ജേവാലയ്ക്ക് എന്തു ശിക്ഷകൊടുത്താലും മതിയാകില്ലെന്നാണ് ഹേമമാലിനിയുടെ ആരാധകര്‍ പറയുന്നത്.