സമയവും ലാഭിക്കാം കൊളസ്ട്രോളും കുറയും: ബ്രേക്ക്ഫാസ്റ്റായി ഇത് കഴിച്ചു തുടങ്ങിക്കോളൂ

രാവിലെ ഏറെക്കുറെ പേരുടെയും സമയം പോകുന്നത് പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനാലാണ്.കൊളസ്‌ട്രോൾ ഉള്ളവരാണെങ്കിൽ രാവിലെ എന്താണ് ഉണ്ടേക്കേണ്ടതെന്ന സംശയത്തിലാകും നിൽക്കുക. അങ്ങനയുള്ളവർക്ക് മികച്ച ഓപ്‌ഷനാണ് ഓട്സ്.

ഓട്‌സിന് കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസില്‍ വരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമെന്നാണ്. എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. മൂന്നു നേരത്തെ ഭക്ഷണമായി ഓട്‌സ് വിഭവങ്ങള്‍ കഴിച്ചാലും നല്ലതാണ്.

പ്രഭാതഭക്ഷണമായി കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. നമ്മുടെ പതിവ് പ്രഭാതഭക്ഷണങ്ങളൊക്കെയും ഓട്‌സിലും പരീക്ഷിക്കാവുന്നതാണ്. ഗോതമ്പിനേക്കാള്‍ മികച്ചതാണ് ഓട്‌സെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

ഗോതമ്പിനുള്ളതിനേക്കാള്‍ കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സിലുണ്ട്. എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബിയുടെ കലവറ കൂടിയാണ് ഓട്‌സ്.

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ കഴിച്ചിരിക്കേണ്ട ഭക്ഷണമാണിത്. ഓട്സില്‍ വലിയ അളവില്‍ ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാല്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കാന്‍ സാധിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത കൂട്ടാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇന്‍സുലിന്റേയും പഞ്ചസാരയുടെ അളവ് കൂടുന്നത് കുറച്ചുകൊണ്ടുവരാനും ഇതിന് കഴിവുണ്ട്.

ഓട്സില്‍ ധാരാളം ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓട്‌സ് മുടിയെ കട്ടിയുള്ളതാക്കുകയും മുടികൊഴിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതിനോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഭക്ഷണം കൂടിയാണിത്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓട്‌സ് നല്ലതാണ്. ധാരാളമായി നാരുകള്‍ അടങ്ങിയ ഭക്ഷണമായതിനാല്‍ മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് വലിയ ഗുണം ചെയ്യുന്ന ഭക്ഷണമാണിത്.

Read More കൊഴിഞ്ഞു കഷണ്ടി വരില്ല, മുടി തഴച്ചു വളരുകയും ചെയ്യും: ഈ 10 കാര്യങ്ങൾ മാത്രം ചെയ്താൽ മതി