ലിച്ചി പഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഷേയ്ക്ക് ഉണ്ടാക്കി നൽകു

ലിച്ചി ധാരാളം ലഭിക്കുന്ന സമയത്ത് ഇനി ഒരു ഷേക്ക് ഉണ്ടാക്കാം. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒരു പാനീയമാണിത്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ലിച്ചി. ലിച്ചി പഴമായി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇനി ലിച്ചി ഷേക്ക് നൽകു.

ആവശ്യമായ ചേരുവകൾ

  • ലിച്ചി-കാല്‍ കിലോ
  • പാല്‍-3 കപ്പ്
  • പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
  • ഏലയ്ക്ക-2
  • ഐസ് ക്യൂബ്

തയ്യറാക്കുന്ന വിധം

ലിച്ചി കഴുകി തൊണ്ടും കുരുവും കളഞ്ഞെടുക്കുക. ഏലയ്ക്കയുടെ തോടു കളഞ്ഞെടുക്കണം. ഇത് ആദ്യം മിക്‌സിയിലിട്ടു നല്ലപോലെ പൊടിയ്ക്കണം. പാല്‍, ലിച്ചി, ഏലയ്ക്കാപ്പൊടി, പഞ്ചസാര എന്നിവ മിക്‌സിയിലോ ബ്ലെന്‍ഡറിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. ഇത് ഗ്ലാസുകളിലേക്കു പകര്‍ന്ന് ഐസ് ക്യൂബുകള്‍ പൊട്ടിച്ചിട്ട് ഉപയോഗിക്കാം. താല്‍പര്യമുള്ളവര്‍ക്ക് അല്‍പം ഐസ്‌ക്രീമും ചേര്‍ത്ത് ഉപയോഗിക്കാം. ലിച്ചി ഷേയ്ക്ക് കുടിച്ചു നോക്കൂ.
l