രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കിൽ പലർക്കും സംതൃപ്‌തി തോന്നാറില്ല. എന്നാൽ അമിതമായി പാൽ ചായ കുടിക്കുന്നത് നിരവധി അസുഖങ്ങൾക്ക് കാരണമാകും. എന്നും പാൽ ചായ കുടിക്കുന്നതിനു പകരമായി മറ്റു ഹെർബൽ ടികൾ കുടിക്കാൻ സാധിക്കും. അതിലൊന്നാണ് നീല ചായ അഥവാ ശംഖു പുഷ്പ്പം ചായ
ഏറെ ഔഷധ ഗുണമുള്ള ഒരു ചെടിയാണ് ശംഖുപുഷ്പം. ഈ ചെടി സമൂലം പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ശംഖുപുഷ്പം. ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇതു ഗുണകരമാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും ഇത് ഉത്തമമാണ്.
പ്രമേഹരോഗികള്‍ക്ക് അണുബാധയുണ്ടാകുന്നത് തടയും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകളയും. മാനസികസമ്മര്‍ദം കുറയ്ക്കാനും ഇതു നല്ലതാണ്. രാവിലെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്ന നീല ശംഖുപുഷ്പം കൊണ്ട് ഗുണമേന്മയുള്ള ഔഷധഗുണമുള്ള സുന്ദരമായ നീലച്ചായ ശ്രമിച്ചുനോക്കാവുന്നതാണ്. അതിരാവിലെ ശംഖുപുഷ്പം കൊണ്ട് ഒരു അടിപൊളി നീലച്ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
എങ്ങനെ തയാറാക്കാം?
ഒരു കപ്പ് ചായയ്ക്കു വേണ്ടി രണ്ടോ മൂന്നോ നീല ശംഖുപുഷ്മാണ് വേണ്ടത്. ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം. തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം. നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക. ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം.
ശംഖുപുഷ്പത്തിന്റെ ഔഷധ ഗുണങ്ങള്‍ എന്തെല്ലാം?