‘ഇവിഎമ്മിന്‍റെ വിശ്വാസ്യത ഇല്ലാതാക്കി’: കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെ തിര. കമ്മീഷന് പരാതി

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ച് യു.ഡി.എഫ്. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി.

വീഡിയോ ഇ.വി.എമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്.