അജ്മാൻ: തൃശൂർ ജില്ലയിലെ കുട്ടമംഗലം ഗ്രാമത്തിലെ വലിയപുര തറവാട് അംഗങ്ങളുടെ കുടുംബ സംഗമം ഫുജൈറയിലെ മലീഹ ഫാം ഹൗസില്‍ നടന്നു. കേരളത്തിലെയും യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെയും നൂറിൽപരം കുടുംബാംഗങ്ങൾ സംഗമത്തിന് എത്തിച്ചേർന്നു. നാട്ടിൽനിന്ന് എത്തിച്ചേർന്ന മുതിർന്ന കുടുംബാംഗങ്ങളുടെ സാന്നിധ്യം സംഗമത്തെ ശ്രദ്ധേയമാക്കി. 50 വർഷം പ്രവാസ ജീവിതം പിന്നിട്ട തറവാട്ടിലെ മുതിർന്ന അംഗം മുബാറക്കിനെ ചടങ്ങിൽ ആദരിച്ചു.