തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. 3 ഡിഗ്രി സെൽഷ്യസ് വരെ വിവിധ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.