കൊച്ചി: സംസ്ഥാനത്ത് ആശ്വാസമായി സ്വർണവില. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും ഒരു പവന് 22 കാരറ്റിന് 54040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 18 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന് 18 കാരറ്റിന് 45320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തിങ്കളാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6805 രൂപയിലും ഒരു പവന് 22 കാരറ്റിന് 54440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം നടന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5705 രൂപയിലും ഒരു പവന് 18 കാരറ്റിന് 45640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും 18 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം നടന്നത്.
അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.