തിരുവനന്തപുരം: കർണാടകയിൽ സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മത്സരിക്കുന്നതെന്ന് പ്രകാശ് രാജ്. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മൂന്നു തവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് പോയ രാജീവ് ചന്ദ്രശേഖർ കർണാടകയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് തുറന്നടിച്ചു.
വരൾച്ച ദുരിതാശ്വാസത്തിന് കർണാടകയ്ക്ക് സുപ്രീം കോടതിയിൽ പോകേണ്ടി വന്നു. ഒരു ഭാഷ ഒരു മതം ഒരു ഭക്ഷണം എന്നത് അപകടം. വർഗീയ വൈറസ് പടരാതെ നോക്കണമെന്നും പ്രകാശ് രാജ്.
രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.