തൊണ്ണൂറുകളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നായകന്മാരില് ഒരാളായിരുന്നു അബ്ബാസ്. 1996-ല്‍ കാതല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് അഭിനയരംഗത്തേക്ക് കടന്നത്. ശേഷം നിരവധി സിനിമകളില്‍ നായകനായിട്ടും സഹതാരമായിട്ടുമൊക്കെ അഭിനയിച്ചു. പച്ചക്കള്ളം എന്ന മലയാള സിനിമയില്‍ അഭിനയിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു! വിവാഹം കഴിഞ്ഞതിന് ശേഷം സാധാരണ നടിമാര്‍ അഭിനയം ഉപേക്ഷിക്കാറുണ്ട്. അതുപോലെ വിവാഹത്തിന് ശേഷമാണ് അബ്ബാസും സിനിമയില്‍ നിന്നും ഗ്യാപ്പിട്ടത്. നിലവില്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വിദേശത്ത് താമസമാക്കിയിരിക്കുകയാണ് നടന്. ഇതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ പറ്റി അബ്ബാസ് തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമായി കണക്കാക്കിയിരുന്ന കാലത്താണ് അബ്ബാസ് സിനിമയിലേക്ക് എത്തുന്നത്. എഞ്ചിനീയറിംഗ് കരിയര്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചെങ്കിലും സിനിമ എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞ നടന് ആദ്യം മോഡലിംഗിലും അവിടെ നിന്ന് സിനിമയിലേക്കും എത്തി. പിന്നീട് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ നായകനായിട്ടും അല്ലാതെയുമൊക്കെ അഭിനയിച്ചു.
90 കളിലും 2000 ത്തിലും തമിഴ് സിനിമയിലെ സെന്‍സേഷനായിരുന്നു അബ്ബാസ്. അത്രയൊക്കെ താരപദവി നേടിയിട്ടും അബ്ബാസ് അലി പാപ്പരാവുന്ന അവസ്ഥയിലേക്ക് എത്തി. ഇതോടെ അഭിനയം ഉപേക്ഷിച്ച് മികച്ച സാമ്പത്തിക സ്ഥിരതയ്ക്കായിട്ടാണ് അബ്ബാസ് 2015-ല്‍ ന്യൂയോര്‍ക്കിലേക്ക് മാറുന്നത്. ഇപ്പോള്‍ കുടുംബസമേതം അവിടെ സെറ്റിലായിരിക്കുകയാണ് താരം.
അഭിനയ ജീവിതത്തില്‍ മോശം ഘട്ടം വന്നപ്പോള്‍ താന്‍ അതിനോട് പോരാടുകയായിരുന്നു. എന്നാല്‍ തന്റെ പല സിനിമകള്‍ക്കും ബോക്സോഫീസില്‍ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ‘ആദ്യം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടും എന്റെ ചില സിനിമകള്‍ ബോക്സ് ഓഫീസില്‍ പൊട്ടി ഇത് എന്നെ സാമ്പത്തിക ഞെരുക്കത്തിലാക്കി. വാടക കൊടുക്കാനോ സിഗരറ്റ് പോലുള്ള ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ എന്നെ എത്തിച്ചു.
അങ്ങനെ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായ സമയത്ത് തനിക്ക് പല ജോലികളും എടുക്കേണ്ടതായി വന്നു. ‘സിനിമയില്‍ സജീവമായി അഭിനയിക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. അങ്ങനെ അഭിനയിക്കാനുള്ള അവസരങ്ങളും കുറഞ്ഞു. അക്കാലത്ത് ഞാന്‍ എന്റെ കുടുംബത്തെ സംരക്ഷിക്കാനായി ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തു.
ഇത് കൂടാതെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന ജോലിയും ന്യൂസിലാന്‍ഡില്‍ ടാക്സി ഡ്രൈവറായിട്ടുമൊക്കെ ജോലി ചെയ്തിട്ടുണ്ടെന്നാണ്’ അബ്ബാസ് പറഞ്ഞത്. ഒരു കാലത്ത് തെന്നിന്ത്യയില്‍ നൂറുക്കണക്കിന് ആരാധികമാരുടെ മനം കവര്‍ന്നിട്ടുള്ള നായക നടന് ജീവിക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാമെന്ന സ്ഥിതിയിലേക്ക് എത്തിയത് ആരാധകരെയും ഞെട്ടിച്ചിരുന്നു.
1996 ല്‍ പുറത്തിറങ്ങിയ കാതല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ഒറ്റരാത്രികൊണ്ട് അദ്ദേഹം താരമാവുകയും ചെയ്തു. ശേഷം മിന്നലെ, ആനന്ദം, വിഐപി, പമ്മല്‍ കെ സംബന്ധം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഹേ റാം, ജീന്‍സ്, പടയപ്പ, തുടങ്ങി തമിഴിലും മലയാളത്തില്‍ കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അബ്ബാസ് അഭിനയിച്ചു.