ദാഹമാകറ്റാന്‍ പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കൂ, കൂളാകൂ

ദാഹമാകറ്റാൻ വളരെ നല്ലൊരു ജ്യൂസ് ആൺ പൈനാപ്പിള്‍ ജ്യൂസ്. ഇതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. വിറ്റാമിന്‍ സീയും ദഹനത്തെ സഹായിക്കുന്ന ബ്രോമാലിനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ്‌ പൈനാപ്പിള്‍ ജ്യൂസ്‌ ആരോഗ്യത്തിനു വളരെ നല്ലതാണ്. എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു പൈനാപ്പിള്‍ ജ്യൂസ്

ആവശ്യമായ ചേരുവകൾ

  • നല്ലവണ്ണം പഴുത്ത പൈനാപ്പിള്‍- 1
  • പഞ്ചസാര-2 ടീ സ്പൂണ്‍
  • ഐസ് ക്യൂബ്സ്

തയ്യറാക്കുന്ന വിധം

പൈനാപ്പിളിന്റെ മുകള്‍ ഭാഗത്തെ തൊലി അറുത്ത് മാറ്റുക.വശങ്ങളിലെ തോലും കത്തി കൊണ്ട് ചെത്തി മാറ്റുക.തോട് മുഴുവന്‍ ചെത്തി മാറ്റിയ ശേഷം പൈനാപ്പിളിനെ ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക.പൈനാപ്പിളിന്റെ നടുഭാഗം എടുത്തു കളയുക. കഷണങ്ങള്‍ മിക്സിയിലിട്ട്‌ പഞ്ചസാര ചേര്‍ത്ത് അടിക്കുക.രണ്ടോ മൂന്നോ മിനുട്ടിന് ശേഷം ജ്യൂസ്‌ ഗ്ലാസ്സിലൊഴിച്ചു സെര്‍വ് ചെയ്യാം.

പഞ്ചസാര ഇടുന്നത് പൈനാപ്പിളിന്റെ ചെറിയ ചവര്‍പ്പ് മാറിക്കിട്ടാന്‍ സഹായിക്കും.വേണമെങ്കില്‍ ഐസ് ക്യൂബ്സ് ഇട്ടു ഒന്ന് കൂടി ഒന്ന് തണുപ്പിക്കാം.