മാനന്തവാടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എം എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി.
ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശികളായ ഉമ്മർ ഫാറൂഖ് (33) എ എച്ച് സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
പ്രതികൾ ബെംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താൻ വേണ്ടിയാണ് എംഡിഎംഎ കടത്തി കൊണ്ടുവന്നത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ചസ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.